1872ൽ ചാൾസ് ടാസെ റസൽ അമേരിക്കയിൽ സ്ഥാപിച്ച മതവിഭാഗമാണിത്. ക്രൈസ്തവ സഭകളുടേതിൽനിന്നു വിഭിന്നമായി യഹോവസാക്ഷികൾ പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല. യഹോവയാണ് എല്ലാത്തിന്റെയും സ്രഷ്ടാവ് എന്നാണ് ഈ വിഭാഗത്തിന്റെ വിശ്വാസം. യേശുക്രിസ്തു ദൈവപുത്രനാണെങ്കിലും ദൈവമായി ഇവർ അംഗീകരിക്കുന്നില്ല. യേശുവിന്റെ പ്രബോധനങ്ങളും ഉപമകളുമാണ് ഇവരും പാലിക്കുന്നത്. അതിനാൽ തങ്ങൾ ക്രൈസ്തവരാണെന്ന് യഹോവസാക്ഷികൾ അവകാശപ്പെടുന്നു. രക്തദാനം അംഗീകരിക്കാത്ത ഈ വിഭാഗം പരസ്ത്രീ/പുരുഷ ബന്ധം ഒഴിച്ചുള്ള കാരണങ്ങളിൽ വിവാഹമോചനം അനുവദിക്കില്ല. ദേശീയഗാനം ആലപിക്കുന്നതിനെയും ഇവർ എതിർക്കുന്നു. വികേന്ദ്രീകൃത ഘടനയുള്ള ഇവർക്ക് കേന്ദ്ര നേതൃത്വമില്ല. ലോകമാകെയുള്ള 85 ലക്ഷം അംഗങ്ങളിൽ ഇന്ത്യയിലുള്ളത് 56,000 പേർ മാത്രമാണ്. ഇവരുടെ ആരാധനാലയത്തിന് രാജ്യ ഹാൾ(കിംഗ്ഡം ഹാൾ) എന്നാണു പേര്.
Read MoreTag: yahova
ജീവന് വേണ്ടി ഓടുന്നതിനിടെ തിരിഞ്ഞുനോക്കി; തീ പടര്‍ന്നു നിലവിളിക്കുന്ന നിരവധിയാളുകള്‍, അതുകണ്ടിട്ട് ഓടി രക്ഷപ്പെടാൻ മനസു വന്നില്ല; വേദനയോടെ ആന്റണി പറഞ്ഞതിങ്ങനെ…
കൊച്ചി: “”ഉഗ്രശബ്ദം കേട്ട് ഞെട്ടലോടെ കണ്ണു തുറക്കുന്പോൾ മുന്നില്‍ ആളിപ്പടരുന്ന തീ. ചുറ്റും നിന്നവർ നാലുപാടും ചിതറിയോടുന്നു. കാരണമറിയാതെ ആദ്യം ഞാനും എങ്ങോട്ടെന്നില്ലാതെ ഓടി. തിരിഞ്ഞൊന്നു നോക്കിയപ്പോള്‍ ശരീരത്തില്‍ തീ പടര്‍ന്നു നിലവിളിക്കുന്ന നിരവധിയാളുകള്‍. അതുകണ്ടിട്ട് ഓടി രക്ഷപ്പെടാൻ മനസു വന്നില്ല’’. കളമശേരി സ്വദേശി കെ.പി. ആന്റണിയുടെ വാക്കുകൾ. അവർക്കിടയിൽ ശരീരമാസകലം പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ ശരീരം. മരിച്ചുകഴിഞ്ഞുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ചെറിയൊരു അനക്കം കണ്ടതോടെ പിന്നെയൊട്ടും വൈകിയില്ല. അവള് ധരിച്ചിരുന്ന വസ്ത്രത്തില്‍ ആളിപ്പടരുകയായിരുന്ന തീ എങ്ങനെയോ കെടുത്തി കൈയിൽ കോരിയെടുത്ത് പുറത്തേക്ക് ഓടി. റബര്‍ കഷണം എടുത്തുയർത്തുന്നതുപോലെയാണു തോന്നിയത്. ഈ സമയം ആംബുലന്‍സുകളൊന്നും പുറത്തുണ്ടായിരുന്നില്ല. പരിപാടിക്കെത്തിയ ആരുടെയോ കാറിലാണ് ആശുപത്രിയിലേക്കു കയറ്റിവിട്ടത്. അവള് ഇപ്പോള്‍ ജീവനോടെ ഉണ്ടോയെന്നു തനിക്കറിയില്ലെന്ന് സ്ഫോടനം നടന്ന കണ്വന്ഷൻ സെന്ററിനു മുന്നിലെ മീഡിയനില്‍ ഏകനായി ഇരുന്ന് ആന്റണി പറഞ്ഞു.…
Read Moreകളമശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് പത്തനംതിട്ടയിൽ
കളമശ്ശേരി സാമ്രാ കൺവൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിലാണ് ആദ്യ കേസ് എടുത്തത്. മതവിദ്വേഷം വളർത്തിയതിന് റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. കളമശ്ശേരിയിൽ എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഫെയ്സ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്. അതേസമയം കേന്ദ്ര ഏജൻസികൾ കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ആണെന്ന് ഉറപ്പിക്കുകയാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. നാല് കവറുകളിലാണ് ഇയാൾ ബോംബ് വെച്ചത്. ശേഷം കവറുകൾ കസേരയുടെ അടിയിൽ സ്ഥാപിച്ചെന്നും ഇയാൾ പറഞ്ഞു. സ്ഫോടന വ്യാപ്തി കൂടുന്നതിനായി ബോംബിനൊപ്പം പെട്രോളും വച്ചിരുന്നെന്നും പറഞ്ഞു. സ്ഫോടനം നടന്നതിനു പിന്നാലെ ഇയാൾ ഫേസ്ബുക്ക് ലെെവ് പോയിരുന്നു. ബോംബ് വെച്ചതിനുള്ള വ്യക്തമായ കാരണം ഇയാൾ ലെെവിലൂടെ പറഞ്ഞിരുന്നു. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാൻ പൊലീസ് ഇന്ന്…
Read More