യതീഷ് ചന്ദ്രയെ പൂട്ടേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ കേന്ദ്രം ! ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് യതീഷ് ചന്ദ്ര നടത്തിയ പ്രസംഗം വൈറലാകുന്നു…

കേരളത്തിലെ യുവ ഐപിഎസുകാരില്‍ കാര്യക്ഷമത കൊണ്ടും വിവാദങ്ങള്‍ കൊണ്ടും ഒന്നാമനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കൂടിയായ ജി.എച്ച്.യതീഷ്ചന്ദ്ര. ശബരിമലയില്‍ കെ. സുരേന്ദ്രനെ പൊക്കി അകത്താക്കിയതോടെ യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി യതീഷ് ചന്ദ്രയെ തൃശൂരില്‍ നിന്നും മാറ്റുമെന്നു വരെ പ്രചരണമുണ്ടായി. എന്നാല്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്ര തുടരും. യതീഷ് ചന്ദ്രയെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതിനിടെ മോദിയുടെ പേരില്‍ നടപടിയെടുക്കുന്നത് കേന്ദ്രത്തിനും ക്ഷീണമായിരുന്നു. നല്ല ഒരു പോലീസ് ഉദ്യോഗസ്ഥനെ പാട്ടിന് വിടാനാണ് കേന്ദ്രം നോക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നിലപാടെടുത്തതോടെ എല്ലാം ശുഭമായി. തൃശൂര്‍ വിയ്യൂര്‍ സബ് ജയിലില്‍ കമ്മീഷണര്‍…

Read More

നടി ഷീലയുടെ സഹോദരിപുത്രന്‍! ഐപിഎസ് നേടുന്നതിന് ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; അങ്കമാലിയിലും പുതുവൈപ്പിനിലും സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്ര ഐപിഎസ് ആളു പുലിയാ…

വെബ്‌ഡെസ്ക് അങ്ങ് അങ്കമാലിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ സഖാക്കന്മാരെയും പുതുവൈപ്പിനില്‍ സമരക്കാരെയും അടിച്ചോടിച്ച് വില്ലനും നായകനുമായി മാറിയ യതീഷ് ചന്ദ്ര ഐപിഎസാണ് ഇപ്പോള്‍ കേരള പോലീസിലെ താരം. ആരാണ് ഈ യതീഷ് ചന്ദ്ര? അധികമാര്‍ക്കും ഈ യുവ ഐപിഎസുകാരന്റെ ചരിത്രവും കുടുംബപശ്ചാത്തലവും അറിവുണ്ടാകില്ല. മലയാളത്തെ വിസ്മയിപ്പിച്ച പ്രിയ നടി ഷീലയുടെ അനിയത്തിയുടെ മകനാണ് 32കാരനായ യതീഷ്. 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരന്‍. ഇലട്രോണിക്‌സ് എഞ്ചിനീയറിയംഗില്‍ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാന്‍ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്. കര്‍ണാടകയിലെ ദേവാംഗരി ജില്ലയില്‍ നിന്നാണ് യതീഷ് വരുന്നത്. ഹൈദരബാദ് വല്ലഭായി പാട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു.…

Read More

പത്തംഗസംഘം എത്തിയത് മംഗലാപുരത്തു നിന്നും തൃശൂരില്‍ നിന്നുമായി; മോദിയെത്തുന്നതിന് തലേദിവസത്തെ സംഘര്‍ഷം നയിച്ചത് താടിയും മുടിയും നീട്ടി വളര്‍ത്തിയവര്‍; പുതുവൈപ്പിലെത്തിയ ഭീകരരുടെ പിന്നില്‍ ടാങ്കര്‍ലോറി മാഫിയയോ ?

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ തീവ്രവാദികളുടെ ഇടപെടലുണ്ടായെന്ന നിലപാടിലുറച്ച് പോലീസ്. ഇത് സംബന്ധിച്ച് ഷാഡോപോലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കു കൈമാറി.മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ മൂന്നാര്‍ സമരത്തിലും ഉണ്ടായിരുന്നതായി  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119-ാം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവൈപ്പ് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതില്‍ ഏതാനം പേര്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍,…

Read More