500,1000 രൂപയുടെ കറന്‍സി നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടാറായെങ്കിലും പഴയ നോട്ടുകള്‍ ഇന്നും രാജ്യത്തിനകത്ത് സുലഭമാണ്. ഇങ്ങ് കേരളത്തില്‍ വരെ നൂറുകണക്കിന് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോഴും പിടിച്ചു കൊണ്ടിരിക്കുന്നു. ഈ നോട്ടുകള്‍ ഇപ്പോഴും വ്യാപകമായി മാറ്റിയെടുക്കുന്നുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് എംആര്‍ ഷാ ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി മാറ്റിയെടുത്തെന്ന് ആരോപിച്ച് സീനിയര്‍ അഭിഭാഷകനും ബിജെപി എംഎല്‍എയുമായ യതിന് ഓസ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെഎസ് കഹാറിന് കത്തെഴുതിയിരുന്നു. ഓസയുടെ കത്തിങ്ങനെയായിരുന്നു…” ഞാന്‍ ഈ കത്തെഴുതുന്നതിനു മുമ്പുതന്നെ ഇതിന്റെ പരിണിത ഫലം നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു എന്നറിയിക്കുന്നു. താങ്കളുടെ മേല്‍നോട്ടത്തിലുള്ള സത്യസന്ധമായ അന്വേഷണങ്ങള്‍ക്കു ശേഷവും എന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞാല്‍ അതിന്റെ പരിണിത ഫലം ഗുരുതരമായേക്കാം.” കത്തില്‍ ഷായ്ക്കെതിരേ…
Read More