അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ സിനിമാ ഗാനം പാടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും യു.എസ് ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സും (സി.എംഒ) നടത്തി ഡിന്നര്‍ മീറ്റംഗിലാണ് യുഎസ് നേവി അംഗങ്ങള്‍ പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്. ‘സ്വദേശ്’ എന്ന ചിത്രത്തിലെ യേ ജോ ദേശ് ഹേ തേരാ.. എന്ന ഗാനമാണ് നേവി അംഗങ്ങള്‍ പാടിയത്. ഇന്ത്യന്‍ അംബാസഡറാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ‘ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത സൗഹൃദ ബന്ധം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്നു നേവി ഉദ്യോഗസ്ഥര്‍. 1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നേവി ബാന്‍ഡും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘സ്വദേശി’ല്‍ എ.ആര്. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഗാനം വന്ഹിറ്റാകുകയും…
Read More