സമീപഭാവിയില്‍ കമിതാക്കള്‍ ഏറ്റവുമധികം ഏറ്റെടുത്ത ചിത്രം ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുണ്ടാവൂ 96. റാമായി അഭിനയിച്ച വിജയ് സേതുപതിയും ജാനുവായി അഭിനയിച്ച തൃഷയും ഏവരുടെയും മനസ്സില്‍ ഒരു വിങ്ങലായി നിന്നു. തൃഷയുടെ കഥാപാത്രത്തോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ആ മഞ്ഞ കുര്‍ത്തയും. ജാനുവിനൊപ്പം ആ മഞ്ഞ കുര്‍ത്തയേയും നെഞ്ചിലേറ്റുകയാണ് ഫാഷന്‍ ലോകം. ദീപാവലി ഫാഷന്‍ വിപണിയില്‍ ആ കളര്‍ പാറ്റേണിലുള്ള കുര്‍ത്തയ്ക്ക് ഡിമാന്റ് ഏറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 96 ആ കോസ്റ്റ്യൂം ഇത്രയേറെ ശ്രദ്ധ നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് 96ന്റെ കോസ്റ്റ്യൂം ഡിസൈനറായ ശുഭശ്രീ കാര്‍ത്തിക് വിജയ് പറയുന്നത്. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രെന്‍ഡ് ആയി മാറിയ ആ മഞ്ഞ കുര്‍ത്തയുടെ കഥ പറയുകയാണ് ശുഭശ്രീ. മഞ്ഞ ഒരു ഹാപ്പി കളര്‍ ആയതു കൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. ആ കുര്‍ത്ത തൃഷയുടെ മുഖത്തിന് കൂടുതല്‍…
Read More