ഗെയ്‌സര്‍ അഥവാ ഉഷ്ണജല പ്രവാഹങ്ങള്‍ക്ക് പേരുകേട്ടയിടമാണ് ലോകത്തെ ആദ്യത്തെ ദേശീയോദ്യാനമായ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഇവിടെ മുന്നൂറിലധികം ഉഷ്ണജലപ്രവാഹങ്ങളുണ്ട്. യെല്ലോസ്റ്റോണ്‍ എക്കാലത്തും അദ്ഭുതമുണര്‍ത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ, വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഈ വിസ്മയമുണര്‍ത്തുന്ന സുന്ദരപ്രദേശം കാണാനായി വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്നത്. സംരക്ഷിതപ്രദേശങ്ങളില്‍ എത്തുന്ന സഞ്ചാരികളില്‍ പലരും ഒപ്പിക്കുന്ന തമാശകള്‍ അധികൃതര്‍ക്ക് പലപ്പോഴും തലവേദനയായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് യെല്ലോസ്റ്റോണില്‍ ഈയിടെ നടന്നത്. തിളച്ചു മറിയുന്ന ഉഷ്ണ ഉറവ കണ്ടപ്പോള്‍ യുഎസിലെ തന്നെ ഇദാഹോയില്‍ നിന്നുള്ള ടൂറിസ്റ്റിന് തോന്നിയത് ചൂടുറവയില്‍ ചിക്കന്‍ പാകം ചെയ്താല്‍ എങ്ങനെയിരിക്കുമെന്നാണ്. ഒട്ടും സമയം കളയാതെ അതിനു മുതിര്‍ന്ന ഇയാളെ അധികൃതര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത ഷോഷോണ്‍ ഗീസര്‍ ബേസിന്‍ പ്രദേശത്തായിരുന്നു ഇയാളുടെ പാചക പരീക്ഷണം. ദേശീയോദ്യാനം കാണാനെത്തിയ പത്തുപേര്‍ അടങ്ങുന്ന ഒരു…
Read More