റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനു തലവേദനയുണ്ടാക്കിയ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗിനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ഒരു വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു വീണുവെന്നും അതില്‍ പ്രിഗോഷിനും ഉണ്ടായിരുന്നുവെന്നും മാത്രമാണ്റഷ്യന് വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്സ്യയുടെ റിപ്പോര്‍ട്ട്. വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകര്‍ന്നത്. യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരുണ്ടായിരുന്നുവെങ്കിലും ഇത് ഒരു മരണനാടകമാണോയെന്നാണ് പലരും സംശയിക്കുന്നത്. രാജ്യത്തെ ശതകോടീശ്വരന്‍മാരിലൊരാളും പുടിന്റെ അടുത്ത അനുയായിയുമായിരുന്ന പ്രിഗോഷിന് മുമ്പ് നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായി ഒമ്പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഭക്ഷ്യബിസിനസില് കൈവയ്ക്കുകയായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്തും സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിന് പതിയെ വളര്‍ന്നു. പുട്ടിന് റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന് വളര്‍ന്നത് ശതകോടീശ്വരനായാണ്. വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി…
Read More