നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബോര്ത്തിയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്. സെപ്റ്റംബര്‍ എട്ടിനാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ റിയയുടെ ജയില്‍ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.റിയയുടെ അഭിഭാഷകന് സതീഷ് മനേഷിന്‍ഡെയാണ് റിയ 28 ദിവസം ജയിലില്‍ കഴിഞ്ഞതെങ്ങനെയെന്ന് തുറന്നു പറഞ്ഞത്. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ റിയയെ ബംഗാള്‍ കടുവയെന്ന് വിശേഷിപ്പിച്ച സതീഷ് തകര്‍ന്നു പോയ തന്റെ പ്രതിഛായ തിരിച്ചു പിടിക്കാന്‍ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ”ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനെന്റെ ഒരു കക്ഷിയെ കാണാനായി ജയിലില്‍ പോകുന്നത്. കാരണം റിയ വല്ലാതെ ഉപദ്രവിക്കപ്പെട്ടിരുന്നു. അവര്‍ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് എനിക്ക് അറിയണമായിരുന്നു. എന്നാല്‍ അവര്‍ മാനസികമായി നല്ല നിലയിലാണെന്ന് എനിക്ക്…
Read MoreTag: yoga
ലോക്ക് ഡൗണ്‍ കാലത്തെ എന്റെ നേരംപോക്കുകള്‍ ! ആനിമേറ്റഡ് യോഗ വീഡിയോകളുമായി നരേന്ദ്രമോദി; തനിക്ക് ഇത് വളരെയധികം ഗുണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി…
കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ താന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത്തിലെ ഈ ചോദ്യത്തിന് ആനിമേറ്റഡ് യോഗ വീഡിയോകള്‍ പോസ്റ്റ് ചെയ്തായിരുന്നു മോദിയുടെ മറുപടി. ഇത് തനിക്ക് വളരെയധികം ഗുണം ചെയ്യുന്നുവെന്നും മോദി പറയുന്നു. ”ഇന്നലത്തെ മന് കി ബാത്തില്‍, ഈ സമയത്ത് എന്റെ ഫിറ്റ്നസ് ദിനചര്യയെക്കുറിച്ച് ആരോ എന്നോട് ചോദിച്ചു. അതിനാല്‍, ഈ യോഗ വീഡിയോകള്‍ ഞാനിവിടെ പങ്കിടുന്നു. നിങ്ങളും പതിവായി യോഗ പരിശീലനം ആരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ”ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യും. ഒരുപക്ഷേ നിങ്ങള്‍ക്ക് വീഡിയോകള്‍ ഉപയോഗിക്കാം. ഞാന്‍ ഒരു ഫിറ്റ്നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. ഞാന്‍ ഒരു യോഗ പരിശീലകന് മാത്രമാണ്. കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് ഇവ…
Read Moreനീ എന്തിനാ കൊച്ചേ ഇങ്ങനെ തലകുത്തി നില്‍ക്കുന്നത് !അമലയുടെ ശീര്‍ഷാസനം പട്ടിയ്ക്കു പോലും പിടിച്ചില്ല;നീ എന്തിനാ കൊച്ചേ ഇങ്ങനെ തലകുത്തി നില്‍ക്കുന്നത് !അമലയുടെ ശീര്‍ഷാസനം പട്ടിയ്ക്കു പോലും പിടിച്ചില്ല;വീഡിയോ വൈറലാവുന്നു…
തെന്നിന്ത്യയിലെ സൂപ്പര്‍നടിയായ അമലാപോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. തമിഴ് സംവിധായകന് വിജയുമായുണ്ടായ വിവാഹമോചനം അമലയെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അമല യോഗയെ ആശ്രയിച്ചിരുന്നു. നിരവധി യോഗാ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്തിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നിന്ന് നടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ശരീരത്തിന്റെ താഴ്ഭാഗത്തേക്കാള്‍ വീക്കാണ് മുകള്‍ ഭാഗം. അതുകൊണ്ട് തന്നെ അധ്യാപികയുടെ സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിശീലനം തുടങ്ങി. അത് വിജയകരമായി. സന്തോഷത്തില്‍ ഞാന്‍ പാര്‍ക്കില്‍ തുള്ളിച്ചാടുകയായിരുന്നു. അമല പറഞ്ഞു. അതേസമയം, വീഡിയോയില്‍ നടിയുടെ ശീര്‍ഷാസനം കണ്ട് ബോറടിച്ചപ്പോള്‍ പട്ടി അവിടെ നിന്നും പോകുന്നത് കാണാം. അമലയുടെ യോഗ പട്ടിക്ക് പോലും പിടിച്ചില്ലെന്ന് പറഞ്ഞ് നിരവധിപ്പേര്‍ കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്.
Read Moreനടത്തിപ്പുകാരൻ മനോജിനെ പൂജിക്കണം; കാമുകനെ ഹിന്ദുമത്തിലേക്ക് കൊണ്ടുവരണം; രക്ഷപ്പെട്ടത് യോഗകേന്ദ്രത്തിന്റെ മതിൽചാടി; വിവാദ യോഗാകേന്ദ്രത്തിലെ പീഡനങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ നാട്ടുകാരി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തിനെതിരേ ആരോപണങ്ങളുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത്. യോഗാകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട കണ്ണൂർ പിണറായി സ്വദേശിയായ അഷിത എന്ന പെണ്‍കുട്ടിയാണ് ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. യോഗാകേന്ദ്രത്തിൽ തന്നെ ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ചെന്നും വായിൽ തുണിതിരുകി അടിച്ചെന്നും അഷിത മാധ്യമത്തോടു വെളിപ്പെടുത്തി. യോഗാകേന്ദ്രത്തിന്റെ മതിൽ ചാടിയാണ് താൻ രക്ഷപ്പെട്ടതെന്നും പിടിയിലാകാതിരിക്കാൻ താൻ ഒളിവിൽ താമസിക്കുകയാണെന്നും അഷിത പറഞ്ഞു. താനൊരു മുസ്ലിം യുവാവുമായി ഇഷ്ടത്തിലായിരുന്നു. ഇതിൽനിന്നു പിന്തിരിപ്പിക്കുന്നതിനാണു തന്നെ യോഗാകേന്ദ്രത്തിലെത്തിച്ചത്. യോഗാകേന്ദ്രത്തിൽ തന്നെ വായിൽ തുണിതിരുകി അടിച്ചു. കന്പിയും വടിയുമുപയോഗിച്ചു മർദിച്ചു. ലൗ ജിഹാദെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു മർദനമെന്നും അഷിത വെളിപ്പെടുത്തി. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച തന്നെ അമൃതാ ആശുപത്രിയിൽ കൊണ്ടുപോയി ഭ്രാന്താണെന്നു രേഖയുണ്ടാക്കി. ആശുപത്രിയിൽ ഒരു നേരം ഏഴു ടാബ്ലറ്റു വരെ കഴിക്കേണ്ടിവന്നു. വ്യാജസർട്ടിഫിക്കറ്റുകളിൽ ഒപ്പിടുവിച്ചു. വീഡിയോകൾ പകർത്തി. യോഗാകേന്ദ്രത്തിന് തിരുവനന്തപുരത്തുള്ള ശാഖയിൽ ഇതിലും കടുത്ത…
Read Moreഇംഗ്ലണ്ടില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഋഷികേശിലെ ആണ്‍കുട്ടികളെ പ്രേമിക്കുവാന്‍ എന്താണ് കാരണം; കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ഋഷികേശിന്റെ മരുമക്കളായത് അമ്പതോളം മദാമ്മകള്‍
ഋഷികേശ്: ഇന്ത്യന്‍ ആത്മീയയതയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഋഷികേഷ്. എ്ന്നാല്‍ ഇംഗ്ലണ്ടുകാരായ മദാമ്മമാര്‍ക്ക് സംബന്ധിച്ച ഇത് പ്രണയലോകമാണ്. റാഫ്റ്റിങ്ങടക്കമുള്ള സാഹസിക വിനോദസഞ്ചാരത്തിന് പേരുകേട്ട ഋഷികേശിലെത്തുന്ന മദാമ്മമാരില്പ്പലരും ഇവിടുത്തെ യുവാക്കളെ പ്രണയിച്ച് ഇവിടെത്തന്നെ ജീവിക്കുന്നതാണ് സമീപകാലത്തു കണ്ടു വരുന്ന ഒരു കാഴ്ച. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമ്പതോളം മദാമ്മമാരാണ് ഋഷികേശിലെ ആണ്‍കുട്ടികളെ വിവാഹം കഴിച്ച് ഇവിടെ തന്നെ കൂടിയത്. 2008ല്‍ ഋഷികേശിലെത്തിയ ലിസെറ്റ് വാലെയിന് റാഫ്റ്റിങ് ഇന്‍സ്ട്രക്ടറായ മുകേഷ് ജോഷിയുമായി അനുരാഗത്തിലാവുകയും ഒരുവര്‍ഷത്തിനുശേഷം വിവാഹം കഴിക്കുകയും ചെയ്തത് ഒരുദാഹരണം മാത്രം. റാഫ്റ്റിങ്ങിന് മാത്രമായല്ല, യോഗ പഠിക്കാനായും ധാരാളം വിദേശികള്‍ ഇവിടെയെത്തുന്നു. അവരില്‍പ്പലരും ഋഷികേശില്‍നിന്നുതന്നെ അവരുടെ പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്നു. മുനികിരേതി, ലക്ഷ്മണ് ഝൂല, തപോവന്‍ തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും വീട്ടമ്മമാരായ മദാമ്മമാരെ നിങ്ങള്‍ക്ക് കാണാനാവും. തങ്ങളുടെ രാജ്യത്തെ അസ്ഥിരമായ വിവാഹബന്ധങ്ങള്‍ കണ്ട് മനം മടുത്താണ് ഇവരില്‍ പലരും ഇന്ത്യയിലേക്കെത്തുന്നത്.…
Read Moreയോഗയും പ്രകൃതിജീവനവും ജീവിതത്തിന്റെ ഭാഗം! അറുന്നൂറിലധികം യോഗാചാര്യന്മാരുടെ ഗുരു; 98 കാരിയുടെ യോഗാഭ്യാസം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു
യോഗ എന്നത് എല്ലാവര്ക്കും ഒരുപോലെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതല്ല. കഠിനാദ്ധ്വാനവും ആരോഗ്യവും ഇതിനാവശ്യമാണ്. മുപ്പത് വയസുകഴിഞ്ഞവര്‍ പോലും യോഗ ചെയ്യുന്നതിന് മടിക്കുന്ന അവസരത്തിലാണ് 98 കാരിയായ കോയമ്പത്തൂര്‍ സ്വദേശിനി യോഗയില്‍ താരമാവുന്നത്. വയസിതാണെങ്കിലും പുലര്‍ച്ചെ നാലരയ്ക്ക് ഉറക്കമുണര്‍ന്ന് അരലിറ്റര്‍ വെള്ളവും കുടിച്ച് യോഗ പഠിപ്പിക്കാന്‍ യോഗമുത്തശ്ശി ക്ലാസില്‍ എത്തിയിരിക്കും. ഇന്ത്യയിലെ അറുനൂറിലധികം വരുന്ന യോഗാചാര്യന്മാരുടെ അധ്യാപികയാണ് ഈ മുത്തശ്ശി. ഇപ്പോഴും നിരവധിപേരെ യോഗ അഭ്യസിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപികയാണ് നാണമ്മാള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലടക്കം ഈ പെരുമ ചെന്നെത്തി നില്ക്കുന്നു. ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാല്‍ ലോകമെമ്പാടുമുള്ള യോഗ ഫെഡറേഷനുകളുടെ ക്ഷണം നിരസിക്കുകയാണ് നാണമ്മാള്‍. എങ്കിലും നിരവധി അംഗീകാരങ്ങളും ആദരവുകളും നാണമ്മാളെ തേടി കോയമ്പത്തൂരിലെ വീട്ടുപടിക്കലെത്തിയിട്ടുണ്ട്. തലമുറകളായി കൈമാറിയതാണ് നാണമ്മാളിന്റെ ഈ സിദ്ധി. ”എട്ടുവയസിലാണ് ഞാന്‍ യോഗ അഭ്യസിച്ച് തുടങ്ങിയത്. ഇപ്പോള്‍ 90 വര്‍ഷമായി സ്ഥിരം…
Read More