യോ​ഗി​യു​ടെ കാ​ല്‍​തൊ​ട്ടു വ​ണ​ങ്ങി​യും അ​ഖി​ലേ​ഷി​നെ ആ​ലിം​ഗ​നം ചെ​യ്തു സ്റ്റൈ​ല്‍​മ​ന്ന​ന്‍ ! ഇ​നി യാ​ത്ര അ​യോ​ധ്യ​യി​ലേ​ക്ക്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന സ്റ്റൈ​ല്‍​മ​ന്ന​ന്‍ ര​ജ​നി​കാ​ന്തി​നെ ആ​ലിം​ഗ​നം ചെ​യ്ത് സ്വീ​ക​രി​ച്ച്സ​മാ​ജ്വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് ര​ജ​നി​കാ​ന്ത് അ​ഖി​ലേ​ഷ് യാ​ദ​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ര​ജ​നി​കാ​ന്ത് അ​യോ​ധ്യ സ​ന്ദ​ര്‍​ശി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ര്‍​ശി​ച്ച താ​രം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ‘ജ​യി​ല​ര്‍’ സി​നി​മ ക​ണ്ടി​രു​ന്നു. ല​ക്‌​നൗ​വി​ലെ അ​ഖി​ലേ​ഷി​ന്റെ വ​സ​തി​യി​ലാ​യി​രു​ന്നു ര​ജ​നി​കാ​ന്തു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. ഇ​തി​നു പി​ന്നാ​ലെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ അ​ഖി​ലേ​ഷ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചു. ‘ഹൃ​ദ​യ​ങ്ങ​ള്‍ ക​ണ്ടു​മു​ട്ടു​മ്പോ​ള്‍ ആ​ളു​ക​ള്‍ ആ​ലിം​ഗ​നം ചെ​യ്യും’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. മൈ​സൂ​രു​വി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠ​ന​കാ​ല​ത്ത് ര​ജ​നി​കാ​ന്തി​നെ സ്‌​ക്രീ​നി​ല്‍ ക​ണ്ട​പ്പോ​ള്‍ അ​നു​ഭ​വി​ച്ച സ​ന്തോ​ഷം ഇ​പ്പോ​ഴും മ​റ​ക്കാ​നാ​കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് കു​റി​ച്ചു. ”ഒ​ന്‍​പ​തു വ​ര്‍​ഷം മു​ന്‍​പാ​ണ് അ​ഖി​ലേ​ഷി​നെ മും​ബൈ​യി​ല്‍ വ​ച്ച് ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ന്നു മു​ത​ല്‍ സൗ​ഹൃ​ദ​മു​ണ്ട്. ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം പു​തു​ക്കാ​റു​ണ്ട്. അ​ഞ്ചു വ​ര്‍​ഷം മു​ന്‍​പ് ഇ​വി​ടെ ഒ​രു ഷൂ​ട്ടിം​ഗി​നു വ​ന്നി​രു​ന്നെ​ങ്കി​ലും, അ​ന്ന്…

Read More

ഉത്തര്‍പ്രദേശില്‍ ലുലുമാള്‍ തുടങ്ങാന്‍ വേണ്ടിയാണ് യോഗി ആദിത്യനാഥിനെ കണ്ടത് ! അന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് എംഎ യൂസഫലി…

ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അന്നു പറഞ്ഞിരുന്നു. ലക്‌നൗവില്‍ നടന്ന യു.പി ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ലുലുമാള്‍ സ്ഥാപിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എ യൂസഫലി. മാള്‍ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചുവെന്നും 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തിന് അവര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും പറഞ്ഞ യൂസഫ്…

Read More

ഇതെന്തു മറിമായം! യോഗി ആദിത്യനാഥ് സംസ്ഥാനത്ത് വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ അഖിലേഷിന്റെ ഫോട്ടോയും സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നവും; മുഖ്യമന്ത്രി വ്യക്തമാക്കുന്ന കാരണങ്ങള്‍ അതിശയിപ്പിക്കുന്നത്

പുതുതായി അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ തങ്ങളെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിസൂചകമായി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇന്ത്യയില്‍ ഏതെങ്കിലുമൊരു ഗവണ്‍മെന്റ് തങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന പാര്‍ട്ടിയുടെ ചിഹ്നമോ പേരോ സമ്മാനിക്കുന്ന വസ്തുവില്‍ പതിപ്പിച്ച് വിതരണം ചെയ്ത ചരിത്രമുണ്ടായിട്ടില്ല. എന്നാല്‍ വിവാദങ്ങള്‍ക്ക് കേള്‍വികേട്ട ഉത്തര്‍പ്രദേശില്‍ അതും സംഭവിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ സാഹസകൃത്യത്തിന് മുതിര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖിലേഷ് യാദവിന്റെ ഫോട്ടോയും പാര്‍ട്ടി ചിഹ്നവും പതിച്ച ഒരു ലക്ഷത്തിലധികം സ്‌കൂള്‍ ബാഗുകളുടെ വിതരണമാണ് ആദിത്യനാഥ് അനുവദിച്ചത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണത്തിനായി തയാറാക്കിയിരുന്ന ബാഗുകളായിരുന്നു അത്. സമാജ്‌വാദി പാര്‍ട്ടിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തിയിട്ടും ആദിത്യനാഥ് ആ ബാഗുകളുടെ വിതരണത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതിന് രണ്ട് കാരണങ്ങളാണ് ആദിത്യനാഥ് നല്‍കുന്നത്. ബാഗുകള്‍ നിര്‍മ്മിക്കാനായി ചെലവഴിച്ച പണവും പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക്…

Read More

യോഗിയുടെ കളികള്‍ യുപി കാണാനിരിക്കുന്നതേയുള്ളു, സ്വന്തക്കാര്‍ക്കു അവാര്‍ഡ് നല്കാന്‍ മുലായം കൊണ്ടുവന്ന യാഷ് ഭാരതി അവാര്‍ഡ് ഇനി വേണ്ടെന്നു യോഗി, മുലായത്തിന്റെ 40 ലക്ഷത്തിന്റെ വൈദ്യുതി കുടിശിഖ തിരിച്ചുപിടിക്കും

ഉത്തര്‍പ്രദേശിനെ വെടിപ്പാക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീന്‍ യുപി ഓപ്പറേഷന്‍ തുടരുന്നു. പോലീസിനെയും ഉദ്യോഗസ്ഥരെയും നിലയ്ക്കുനിര്‍ത്തിയ യോഗിയുടെ പുതിയ ലക്ഷ്യം മുലായംസിംഗ് യാദവ് സര്‍ക്കാര്‍ നടപ്പിലാക്കിയ ധൂര്‍ത്തുകള്‍ ഒഴിവാക്കാനാണ്. ആദ്യഘട്ടമായി യുപിയില്‍ സര്‍ക്കാര്‍ നല്കുന്ന യാഷ് ഭാരതി അവാര്‍ഡ് അവസാനിപ്പിക്കാനാണ് തീരുമാനം. 11 ലക്ഷം രൂപ സമ്മാനവും 50,000 രൂപ പ്രതിമാസ പെന്‍ഷനും അടങ്ങിയതാണു പുരസ്കാരം. യുപി സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡ്. രസകരമായ വസ്തുതയെന്തെന്നു വച്ചാല്‍ മുലായം സര്‍ക്കാരിന്റെ കാലത്ത് സ്വന്തം ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ആവോളം ഈ അവാര്‍ഡ് ലഭിച്ചു. 1994 ല്‍ മുലായം ഭരണകാലത്തു തുടങ്ങിയ അവാര്‍ഡ് പിന്നീടെത്തിയ മായാവതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് അഖിലേഷ് യാദവ് വന്നപ്പോള്‍ വീണ്ടും പുനസ്ഥാപിച്ചു.  പൊതുജനങ്ങളുടെ പണം അനാവശ്യമായി ധൂര്‍ത്തടിക്കുന്നതാണ് പുരസ്കാരമെന്നു നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളെല്ലാം ആദിത്യനാഥ് സര്‍ക്കാര്‍ ഇത്തരത്തില്‍…

Read More