സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥേ ആവിഷ്കരിച്ച ആന്റി റോമിയോ സ്ക്വാഡിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്ക്വാഡിലെ അംഗങ്ങള്‍ സദാചാര പോലീസ് കളിക്കുകയാണെന്നും എത്രയും പെട്ടെന്നു തന്നെ സ്ക്വാഡ് പിരിച്ചുവിടണമെന്നുമാണ് പ്രമുഖ സ്ത്രീസംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകരായ അരുണാ റോയ്, കവിതാ ശ്രീവാസ്തവ, കല്യാണി മേനന് സെന്‍, ഇന്ദിര ജയസിംഗ്, വൃന്ദാ ഗ്രോവര്‍ എന്നിവരുടെ സംഘമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ആണ്-പെണ് സുഹൃത്തുക്കള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന നടപടി വര്‍ധിച്ചു വരുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംവിധാനം പിന്‍വലിക്കണമെന്നും സ്ത്രീപക്ഷ വാദികള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ഉദ്യമം സദാചാര പോലീസിംഗ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സദാചാര ഗുണ്ടായിസത്തിന്റെ ഭീകരമുഖമാണ് യുപിയില്‍ കാണാന്‍ കഴിയുന്നത്. കോളജിനു പുറത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സംഘം അറസ്റ്റ്…
Read MoreTag: yogi
യോഗി ആദിത്യനാഥ് രണ്ടും കല്പിച്ച് തന്നെ, പൂവാലന്മാര്ക്ക് പിന്നാലെ പരീക്ഷത്തട്ടിപ്പുകാരെ പിടികൂടി യുപി സര്‍ക്കാര്‍, ജാതിനോക്കി അറവുശാലകള്‍ അടപ്പിക്കില്ലെന്ന് മന്ത്രി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടും കല്പിച്ചാണെന്ന് തോന്നുന്നു. പൂവാലന്മാരെ നിലയ്ക്കുനിര്‍ത്താന്‍ ആന്റി റോമിയോ സംഘങ്ങളെ നിയോഗിച്ച യോഗി ഇത്തവണ വാളെടുക്കുന്നത് സംസ്ഥാനത്തെ പരീക്ഷത്തട്ടിപ്പുകാരെയാണ്. പരീക്ഷയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ച നിരവധി അധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാര്‍ഥികളും വെള്ളിയാഴ്ച്ച രാവിലെ വരെ പിടിയിലായിട്ടുണ്ട്. പരീക്ഷത്തട്ടിപ്പിന് പേരുകേട്ട സംസ്ഥാനങ്ങളാണിലൊന്നായിരുന്നു യുപി. ബിഹാറിലെയും യുപിയിലെയും കോപ്പിയടി ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 111 സെന്റര്‍ ഡയറക്ടര്‍മാര്‍, 178 ഇന്‍വിജിലേറ്റര്‍മാര്‍, 70 വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 57 ഓളം പരീക്ഷാ സെന്ററുകളെ പരീക്ഷ നടത്തുന്നതില്‍ നിന്നും വില്ക്കി. യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മൂന്നു ദിവസം മുമ്പാണ് യുപിയില്‍ പരീക്ഷകള്‍ തുടങ്ങിയിരുന്നത്. അതിനിടെ സംസ്ഥാനത്തെ എല്ലാ അംഗീകൃത അറവുശാലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.…
Read More