മലയാളികളുടെ ഇഷ്ടഗായികയാണ് ജോത്സ്ന. ഇപ്പോള്‍ ജോത്സ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പൂര്‍ണത നിറഞ്ഞ സ്ത്രീയും പുരുഷനുമാകാനാണ് ഏവരും ആഗ്രഹിക്കുന്നത്. മറ്റുള്ളവരെക്കൊണ്ട് ഏറ്റവും മികച്ചവന്‍ അല്ലെങ്കില്‍ മികച്ചവള്‍ എന്ന് പറയിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ ജീവിക്കാന്‍ മറന്നുപോകുന്ന ഒരു ജനതയാണ് ഇന്നത്തേത്. ഈ അവസരത്തിലാണ് ജോത്സ്നയുടെ കുറിപ്പ് പ്രസക്തമാകുന്നത്. പരിപൂര്‍ണരായ സ്ത്രീയും പുരുഷന്മാരും എന്നത് മിഥ്യയാണ് എന്നാണ് താരം കുറിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ട സ്ത്രീകളോടും പുരുഷന്മാരോടും സംസാരിച്ചത്. എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ ആയില്ലെങ്കില്‍ കുഴപ്പമില്ലെന്നാണ് ജ്യോത്സ്ന പറയുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് കുട്ടികളെ വേണ്ടെന്നു വെക്കുന്നതും പ്രശ്നമുള്ള കാര്യമല്ലെന്നും താരം കുറിക്കുന്നുണ്ട്. ജോത്സ്നയുടെ കുറിപ്പ് ഇങ്ങനെ…എന്റെ പ്രിയപ്പെട്ട സ്ത്രീകളെ, പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ…
Read More