ഈ വിലാസം അറിയുമോ ? മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന വയോധികയുടെ വീട്ടില്‍ എത്തിയ യുവ ദമ്പതികള്‍ അടിച്ചുമാറ്റിയത് 23 പവന്‍ സ്വര്‍ണം; ഇവരെ പോലീസ് പൊക്കിയത് സിനിമാ സ്റ്റൈലില്‍…

തിരുവനന്തപുരം: മേല്‍വിലാസം അറിയാനെന്ന വ്യാജേന വീട്ടിലെത്തിയ ദമ്പതികള്‍ വയോധികയുടെ 23 പവന്‍ സ്വര്‍ണം കവര്‍ന്നു. വഞ്ചിയൂര്‍ തകരപ്പറമ്പ് പ്രിയദര്‍ശിനി വീട്ടില്‍ ഭഗവതി അമ്മാളുടെ (84) ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജഗതി കണ്ണേറ്റുമുക്ക് മുല്ലശ്ശേരി വീട്ടില്‍ വിശാഖ് (23), ഭാര്യ നയന (18) എന്നിവരെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റു ചെയ്തു.ഭര്‍ത്താവ് കെ.ഹരിഹരന്‍ ക്ഷേത്രദര്‍ശനത്തിനു പോയ തക്കം നോക്കിയാണു കവര്‍ച്ച നടത്തിയത്. ഹരിഹരന്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പതിവായി പോകുന്ന വിവരം മനസ്സിലാക്കിയായിരുന്നു കവര്‍ച്ചയെന്നു വഞ്ചിയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായര്‍ അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ഹരിഹരന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിശാഖും നയനയും ഭഗവതി അമ്മാളുടെ വീട്ടിലെത്തിയത്. കതക് പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപരിചിതരെ കണ്ട് ആദ്യം പകച്ചുപോയ അമ്മാളോടു കടലാസ് കഷണം നീട്ടിയ ശേഷം ഈ വിലാസം അറിയുമോയെന്നു ചോദിച്ചു.…

Read More