കാമുകിയെ കാണാൻ ഫ്ളാറ്റിലെത്തിയ യുവാവ് വീട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ ബാൽക്കണിയിലൂടെ തുണികെട്ടി തൂങ്ങി ഇറങ്ങി. ഇതിനിടെ കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് പൊതിരേ തല്ലി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. @Enezator ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 4.7 മില്ല്യൺ ആളുകളാണ് കണ്ടത്. വീഡിയോയിൽ കാമുകൻ ബാൽക്കണിയിലൂടെ തൂങ്ങിയിറങ്ങുന്നത് കാണാം. മറ്റൊരാൾ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അതിനിടെ കാമുകി ഇടയ്ക്ക് വന്ന് കാമുകൻ രക്ഷപ്പെട്ടോ എന്നു നോക്കുന്നുമുണ്ട്. തുണിയിൽ തൂങ്ങി അടുത്ത നിലയിലെത്തിയപ്പോഴാണു കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് തല്ലുന്നത്.അടിവസ്ത്രം മാത്രമാണ് കാമുകൻ ധരിച്ചിരിക്കുന്നത്. തല്ല് കുറെ കൊണ്ടെങ്കിലും ഒടുവിൽ യുവാവ് സുരക്ഷിതമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ഹൈദരബാദിൽ കാമുകിക്ക് പാതിരാത്രി പിസയുമായി എത്തിയ 20 കാരൻ മൂന്നാം നിലയിൽനിന്നു വീണ് കഴിഞ്ഞദിവസം മരിച്ചിരുന്നു.
Read MoreTag: young couples
സിനിമ കാണാന്‍ പെണ്‍സുഹൃത്തിനൊപ്പം തീയറ്ററില്‍ വന്ന യുവാവിനു നേരെ സദാചാര ആക്രമണം ! ഒപ്പമുണ്ടായിരുന്നത് 18കാരി…
പെണ്‍സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ സുള്ളിയയില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയില്‍ വഴി പരാതി നല്‍കിയതെന്നു പോലീസ് പറഞ്ഞു. സുള്ളിയയിലെ സന്തോഷ് തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെണ് സുഹൃത്തും. രാവിലെ 11നായിരുന്നു ഷോ. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാര്‍ക്കിംഗ് പരിസരത്ത് സംസാരിച്ചു നിന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികില്‍ എത്തി ചോദ്യംചെയ്യാന്‍ തുടങ്ങി. പിന്നാലെ യുവാവിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിയറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം മര്‍ദ്ദനം അവസാനിപ്പിച്ചത്. ഇംതിയാസിന്റെ പരാതിയില്‍ സുള്ളിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഞങ്ങളുടെ മുമ്പില്‍ വച്ച് അനാവശ്യം കാണിക്കുന്നോ ? മെട്രോയില്‍ യാത്ര ചെയ്യവേ പരസ്പരം കെട്ടിപ്പുണര്‍ന്ന യുവദമ്പതികളെ മര്‍ദ്ദിച്ച് സഹയാത്രികരുടെ സദാചാര ഗുണ്ടായിസം…
കൊല്‍ക്കത്ത മെട്രോയിലെ യാത്രയ്ക്കിടെ പരസ്പരം ആലിംഗനബദ്ധരായ യുവദമ്പതികളെ സഹയാത്രികര്‍ മര്‍ദ്ദിച്ചതായി വിവരം. കൊല്‍ക്കത്തയിലെ ഡം ഡം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മെട്രോ യാത്രയ്ക്കിടയില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ദമ്പതികള്‍ ആലിംഗനം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട ഒരു വയോധികനാണ്. പിന്നാലെ മറ്റൊരു സംഘവും വിമര്‍ശനമുന്നയിച്ചു. ആക്ഷേപങ്ങള്‍ കനത്തതോടെ യുവാവും ശക്തമായി പ്രതികരിച്ചു. അതോടെ എല്ലാവരും യുവാവിനെതിരെ തിരിയുകയായിരുന്നു. ഡംഡം സ്റ്റേഷനിലിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞു യാത്രക്കാര്‍ ഒച്ചവയ്ക്കുകയായിരുന്നത്രേ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലിമ നസ്റിന് രംഗത്തെത്തി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കൊല്‍ക്കത്ത മെട്രോ അധികൃതര്‍ അറിയിച്ചു.
Read More