മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പല നിലപാടുകളും പലപ്പോഴും വിമര്‍ശനങ്ങള്‍ക്കിടയാവാറുണ്ട്. നാലു പതിറ്റാണ്ടായി സിനിമ രംഗത്ത് നില്‍ക്കുമ്പോള്‍ ഇത്തരം പല തിക്താനുഭവങ്ങളുമുണ്ടാകുന്നതു സ്വാഭാവികമെന്നു വിശ്വസിക്കാനിഷ്ടപ്പെടുന്നയാളാണ് ലാല്‍. മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ അഭിനയിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യം കൊണ്ടല്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.” സിനിമയില്‍ പണ്ടു മുതലേ നായകന്മാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏതു സിനിമയാണെന്നു പോലുമറിയില്ല”. പത്തുനാല്‍പതു കൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ക്കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍ സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, ”എടോ, നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും…
Read More