ശുദ്ധമായ ഓക്‌സിജന്‍ ശ്വസിച്ചാല്‍ നിത്യയൗവനമോ ? ഓക്‌സിജന്‍ തെറാപ്പിയെക്കുറിച്ച് പുറത്തു വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍; വാര്‍ധക്യത്തില്‍ നിന്ന് യൗവനത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമോ…

നിത്യയൗവനം ഏവരുടെയും സ്വപ്‌നമാണ്. ഇത് സാധ്യമാകുമോയെന്ന ഗവേഷണവുമായി ശാസ്ത്രജ്ഞര്‍ മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ശുദ്ധമായ ഓക്‌സിജന്‍ ശ്വസിച്ചാല്‍ പ്രായം 25 വയസുവരെ കുറയ്ക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രയേലില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ഡെയ്ലി മെയ്ല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ‘ഓക്‌സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ അതിന് സാധിച്ചു എന്നാണ് ഇവരുടെ അവകാശവാദം. 64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചെലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം. ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ…

Read More

അകാലനര ബാധിക്കുന്നതിന്റെ കാരണം കണ്ടെത്തി ! പരിഹാരവും; ലോകത്തുള്ള അനവധി ആളുകളുടെ ദുഖം അകറ്റാനുള്ള ആ വഴി ഇങ്ങനെ…

ഇക്കാലത്ത് ധാരാളം ആളുകളുടെ പ്രശ്‌നമാണ് അകാലനര. എന്നാല്‍ ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഗവേഷകര്‍ റെസിനിഫെറാടോക്സിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ച് ചില കറുത്ത എലികളില്‍ വേദന ഉണ്ടാക്കി. പതിയെ എലികളുടെ രോമങ്ങള്‍ പൂര്‍ണ്ണമായും വെളുക്കുകയും ചെയ്തു. സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ മുടി നരയ്ക്കുന്നത് തടയാന്‍ കഴിഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി. സമ്മര്‍ദം മുടി നരയ്ക്കാന്‍ കാരണമാകുമെന്ന് പണ്ടു മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഇതുവരെ ഇത് അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസം മാത്രമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷണം ഈ വിശ്വാസം ശരിവയ്ക്കുന്നതാണ്. ഇതു കൂടാതെ സമ്മര്‍ദ്ദം മൂലം മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയയെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗവും തങ്ങള്‍ കണ്ടെത്തിയെന്ന് യുഎസിലെ ഹാവാര്‍ഡ് സര്‍വകലാശാല ഗവേഷകനായ തിയാഗോ മാത്താര്‍ കന്‍ഹ പറഞ്ഞു. ” എലികളിലേക്ക് റെസിനിഫെറാടോക്സിന്‍ കുത്തിവച്ചശേഷം, സിംപതെറ്റിക് നാരുകള്‍…

Read More