തിരുവനന്തപുരം: വിവാഹം കഴിക്കാമെന്നു പറഞ്ഞ യുവാവിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി അയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ 53കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സ്ഥലം വിറ്റു കിട്ടിയ പണവുമായാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ 53കാരി ഇറങ്ങിപുറപ്പെട്ടത്. എന്നാല്‍ പണം തട്ടിയെടുത്ത് സ്ത്രീയെ വകവരുത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. പണവുമായി എത്തിയ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പണം കൈക്കലാക്കിയ ശേഷം നദിയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മയുടെ കാമുകന്‍ മാന്നാര്‍ സ്വദേശി പ്രവീണ്‍ (36), രണ്ടാം ഭാര്യ മഞ്ജു (32), ആദ്യഭാര്യയിലെ മകന്‍ (17)എന്നിവരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരിയിലെ വാടകവീട്ടില്‍ താമസിച്ചു വരികയെയായിരുന്നു 53കാരി വീട്ടമ്മയെ ഇയാള്‍ പ്രണയം നടിച്ചു വീഴ്ത്തിയത്. താന്‍ രണ്ട് വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചായാരുന്നു പ്രവീണ്‍ വീട്ടമ്മയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് വീട്ടമ്മയുടെ പക്കല്‍ നിന്നും പണം…
Read More