ചേച്ചിയുടെ ഭര്‍ത്താവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് അനിയത്തി ഗര്‍ഭിണിയായ ചേച്ചിയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂറിലാണ് ദാരുണമായ സംഭവം. 19 വയസുള്ള ശതാക്ഷി രജപുതാണ് ചേച്ചി അഭിലാഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം. അഭിലാഷ ശൗചാലയത്തിലേക്ക് പോയപ്പോള്‍ ശതാക്ഷി പിന്നാലെയെത്തി തറയിലിട്ട് കുത്തുകയായിരുന്നു. കഴുത്തിലും വയറ്റിലുമാണ് ശതാക്ഷി ആഴത്തില്‍ കുത്തിയത്. അഭിലാഷയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഉള്‍പ്പടെ ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിന് മുന്‍പ് മൂന്ന് തവണ ശതാക്ഷി ചേച്ചിയെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. കുത്തി വീഴ്ത്തിയ ശേഷം മുഖം മറച്ച് വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലില്‍ ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ശതാക്ഷി സമ്മതിച്ചു. ചേച്ചിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Read More