പത്താം വയസില്‍ പത്താംക്ലാസ് ജയിച്ചു !പതിനാറാം വയസില്‍ എഞ്ചിനീയര്‍; ഈ പെണ്‍കുട്ടിയുടെ ജീവിതം ആരെയും അദ്ഭുതപ്പെടുത്തുന്നത്…

തങ്ങളുടെ മകള്‍ ഒരു സാധാരണ പെണ്‍കുട്ടിയല്ലെന്ന സത്യം അവള്‍ക്ക് മൂന്നു വയസുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു. കാര്‍ട്ടൂണ്‍ കണ്ടും കുട്ടുകാരുടെ കൂടെ കളിച്ചും നടക്കേണ്ട പ്രായത്തില്‍ വിവിധ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ പേരുകള്‍ മകള്‍ അനായാസം ഓര്‍ത്തുപറയുന്നതു കേട്ട മാതാപിതാക്കള്‍ക്ക് അതൊരു വെളിപാടായിരുന്നു. പിന്നീടു കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കാശിഭട്ട സംഹിത എന്ന പെണ്‍കുട്ടി ഉയരങ്ങള്‍ ഓടിക്കയറി ഉന്നതങ്ങളിലെത്തി. ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എന്‍ജിനീയര്‍ എന്ന നേട്ടത്തിലെത്തി നില്‍ക്കുന്നു. സംഹിത പത്താംക്ലാസ് വിജയിക്കുന്നതു പത്താം വയസ്സില്‍. വെറും വിജയമായിരുന്നില്ല. 8.8 ആയിരുന്നു സ്‌കോര്‍. ഏറ്റവും മികച്ചവര്‍ സ്വന്തമാക്കുന്ന മാര്‍ക്ക് ശതമാനം. ഇന്റര്‍മീഡിയറ്റിനു ലഭിച്ചതാകട്ടെ 89 ശതമാനം മാര്‍ക്ക്. എഞ്ചിനീയറിംഗ് ബിരുദത്തിനു ചേരാനുള്ള പ്രായമില്ലായിരുന്നതിനാല്‍ സംഹിത സംസ്ഥാന സര്‍ക്കാരിനെ തന്നെ സമീപിച്ചു. പ്രായത്തില്‍ ഇളവു വേണമെന്ന സംഹിതയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചു.അസാധാരണ കഴിവുകളും…

Read More