ഫെബ്രുവരി 14ന് വൈകിട്ട് തങ്ങളെ തേടിയെത്തിയ വാര്‍ത്ത ഗുലാം ഹസന് ദറിനെയും കുടുംബത്തെയും ഞെട്ടിക്കുന്നതായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത് തന്റെ 19കാരനായ മകനായിരുന്നു എന്ന ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആ വയോധികനായില്ല. ഒരു വര്‍ഷം മുമ്പ് പരീക്ഷയ്ക്കിടെ കാണാതായ മകന് ചാവേറായത് എങ്ങനെയെന്ന് നിരക്ഷരനായ ഈ പിതാവിനറിയില്ല. മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു. പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം. രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടത്തിലും വിശ്വാസമില്ലാത്ത ഒരു മനോനിലയിലേക്കാണ് കാഷ്മീര്‍ ജനത കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്. ഈ സാഹചര്യത്തെ പരമാവധി ചൂഷണം ചെയ്യുകയാണ്…
Read More