ഭയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് കേരളവുമെത്തുന്നു. സംസ്ഥാനത്ത് യുവജനങ്ങളുടെ എണ്ണം കുറയുകയും 60നു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2021ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 16.5% പേര് 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. 80കളിലും 90കളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്പോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍…
Read MoreTag: YOUTH
വനിതാ കോളജ് കാമ്പസില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം ! വിദ്യാര്‍ഥിനികള്‍ക്കു നേരെ കടന്നുകയറ്റവും അശ്ലീല പ്രദര്‍ശനവും; ഒമ്പതു പേര് പിടിയില്‍…
യുവാക്കളുടെ സംഘം വനിതാ കോളേജ് കാമ്പസില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച സംഭവത്തില്‍ ഒമ്പതു പേര് അറസ്റ്റിലായി. മധുര സിറ്റി പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 30-ാം തീയതിയാണ് സംഭവം. ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കള്‍ നഗരത്തിലെ വനിതാ കോളേജില്‍ കടന്നു കയറുകയായിരുന്നു. കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ അക്രമികള്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലചേഷ്ടകള്‍ കാണിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയുമായിരുന്നു. ബൈക്കിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടികളെ കയറിപിടിക്കാനും ശ്രമിച്ചു. സംഭവത്തില്‍ ഇടപെട്ട സുരക്ഷാജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചു. പിന്നീട് കാമ്പസിന് പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കോളേജ് സൂപ്പര്‍വൈസറുടെ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നതെന്ന് മധുര സിറ്റി പോലീസ് അറിയിച്ചു. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്, എം. മണികണ്ഠന്, സേതുപാണ്ടി, ബി.മണികണ്ഠന്, വില്യം ഫ്രാന്‍സിസ്, വിമല്ജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ്…
Read Moreരാത്രി 12 മുതല്‍ മൂന്നുമണി വരെയാണ് യുവാക്കള്‍ക്ക് എനര്‍ജി ലെവല്‍ കൂടുന്നത് ! സ്വന്തം അനുഭവം തുറന്നു പറഞ്ഞ് ലെന…
മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തി ബിഗ്സ്ക്രീനില്‍ ശ്രദ്ധേയയായ താരമാണ് ലെന. ഇതിനോടകം നിരവധി ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ലെന തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മിനി സ്ക്രീനില്‍ അധികവും കണ്ണീര് നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്. എന്നാല്‍ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിച്ചു. ഇപ്പോഴിതാ താരം നല്കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍…
Read Moreകാലാവസ്ഥാ വ്യതിയാനം യുവാക്കളെ ആശങ്കാകുലരാക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു ! പുതിയ സര്‍വേ ഫലം ചര്‍ച്ച ചെയ്യേണ്ടത്…
കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്. സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍…
Read Moreഞങ്ങള്‍ യുവാക്കളാണേ…ഞങ്ങള്‍ക്ക് കോവിഡ് ഒന്നും വരാന്‍ പോകുന്നില്ല…എന്ന് ആശ്വസിക്കേണ്ട ! സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും 40നു താഴെയുള്ളവര്‍; വിശദമായ കണക്കുകള്‍ ഇങ്ങനെ…
കേരളത്തില്‍ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ രോഗബാധിതരില്‍ ഭൂരിഭാഗവും യുവാക്കള്‍. രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ യുവാക്കളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിനിടെ കോഴിക്കോട് നിന്നും പുറത്തു വരുന്ന കണക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. കോവിഡ് ബാധ ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച 63 ശതമാനവും 40ന് താഴെയുള്ളവരാണെന്നാണ് ആരോഗ്യവിഭാഗം പുറത്തുവിടുന്ന വിവരം. രോഗം ബാധിച്ചവരില്‍ 72 ശതമാനത്തിനും ലക്ഷണങ്ങളില്ല. 20 നും 40 നും ഇടയില്‍ പ്രായക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 41 ശതമാനം പേര്‍ക്കാണ്. 40നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ വെറും 29 ശതമാനമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ രോഗബാധ ഒമ്പതു ശതമാനം മാത്രമാണ്. 10 നും 20 നും ഇടയില്‍ പ്രായത്തിലുള്ളവരില്‍ 12 ശതമാനമേ രോഗബാധിതരുള്ളൂ. എന്നാല്‍ കോഴിക്കോട്ട് സംഭവിച്ച കോവിഡ് മരണങ്ങളില്‍ 72 ശതമാനം ആളുകളും 60നു മുകളിലുള്ളവരാണ്.…
Read Moreഅമ്മ പിളര്‍പ്പിലേക്ക് ! ചാനലുകളെ വെറുപ്പിച്ചത് തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ച് യുവതാരങ്ങള്‍; മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ അമ്മയില്‍ നടക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ…
മലയാള സിനിമാ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. ഓണച്ചിത്രങ്ങളെ പൊളിച്ചടുക്കിയത് മാധ്യമങ്ങളാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. സിനിമയുടെ വിജയത്തിന് മാധ്യമങ്ങള്‍ പലപ്പോഴും നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്നാല്‍ ദിലീപ് വിഷയം എല്ലാം കുഴച്ചുമറിച്ചു. ഓണക്കാലത്ത് ചാനലുകളില്‍ പോകണ്ടെന്ന തീരുമാനം എടുത്തതും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് യുവതാരങ്ങള്‍ എത്തിനില്‍ക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ലെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. ഇന്ന് ആളുകള്‍ റിവ്യു നോക്കിയാണ് പടത്തിന് കയറുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും മനപൂര്‍വം മോശം റിവ്യു എഴുതിവിട്ടതോടെ സിനിമ കാണാന്‍ തീയറ്ററില്‍ പ്രതീക്ഷിച്ച ആളെത്തിയില്ല. ഇത് വലിയ തിരിച്ചടിയായെന്നും യുവതാരങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ മാധ്യമങ്ങളോടുള്ള അമ്മയുടെ നയം മാറ്റണമെന്നും അഭിപ്രായമുയരുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്. അന്നു മുതല്‍ അമ്മയില്‍ ഭിന്നത തുടങ്ങി. തുടര്‍ന്ന അമ്മയില്‍ നിന്നും അനുബന്ധ…
Read Moreഇന്ത്യന്‍ യുവത്വത്തിനിതെന്തുപറ്റി! 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെഫലം ഞെട്ടിക്കുന്നത്; വിവാഹം, വിശ്വാസം, സംവരണം തുടങ്ങിയവയെക്കുറിച്ച് യുവതീയുവാക്കള്‍ പ്രതികരിക്കുന്നതിങ്ങനെ
ബാഹ്യരൂപത്തിലും ഉപഭോഗ സംസ്കാരത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണ് ഇന്നത്തെ ഇന്ത്യന്‍ യുവത്വമെങ്കിലും അവരുടെ ചിന്താരീതികളും വീക്ഷണരീതികളും തികച്ചും അസഹിഷ്ണത നിറഞ്ഞതും ഇടുങ്ങിയതുമാണെന്ന് സര്‍വ്വെ പഠനം തെളിയിക്കുന്നു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വ്വേ ഫലത്തിലാണു ഇന്ത്യയിലെ കൂടുതല്‍ യുവതിയുവാക്കളും ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണ് എന്നു കണ്ടെത്തിയത്. ഇതിനായി ചില പ്രത്യേക വിഷയങ്ങളില്‍ യുവതിയുവാക്കളുടെ നിലപാടുകള്‍ പരിശോധിച്ചു. ബീഫ് കഴിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യവും ഭക്ഷണ സ്വതന്ത്ര്യവുമാണെന്നു കരുതുന്നത് വെറും 36 ശതമാനം പേര് മാത്രമാണ്. 40 ശതമാനം ഹിന്ദു വിശ്വാസികള്‍ക്കും 90 ശതമാനം ഇടതു ചിന്തകരും ബീഫ് കഴിക്കുന്നതില്‍ പ്രശ്നമില്ല എന്ന അഭിപ്രായമുള്ളവരാണ്്. ബഹുഭൂരിപക്ഷം യുവതീയുവാക്കളും അറേജ്ഡ് മാരേജിനെ അനുകൂലിക്കുന്നവരാണ്. 50 ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീട്ടുകാര്‍…
Read More