തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടുള്ള പോരാട്ടം. എഗ്രൂപ്പിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്നും അബിൻ വർക്കിയും തമ്മിലാണ് പ്രധാന മത്സരം. നാമനിർദേശപത്രിക സമർപ്പണം ഇന്നലെ അവസാനിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചത് 14 പേരാണ്. വനിതാ നേതാക്കൾ ഉൾപ്പെടെ ഇതിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എഗ്രൂപ്പിലെ ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന യുവനേതാക്കൾക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് നാല് പേരെ കൂടി മത്സരരംഗത്തിറക്കിയിരിക്കുകയാണ്. രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരാണ് അബിൻ വർക്കിയെ മത്സര രംഗത്തേക്ക് നിർദേശിച്ചത്. ഇതിനെതിരെയും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. അതിനാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം തൃശൂർ ജില്ലാ പ്രസിഡന്റ് ജെ. ജനീഷിനെ മത്സര രംഗത്തിറക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്റെ കുത്തകയായിട്ടാണ് കാലങ്ങളായി പ്രവർത്തിച്ചിരുന്നത്. കെപിസിസി ഒൗദ്യോഗിക നേതൃത്വം സമദൂര നിലപാട്…
Read MoreTag: youth congress
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: തേക്കിൻകാട് മൈതാനത്ത് ഡി.കെ. ശിവകുമാറും
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിലാണ് ശിവകുമാർ പങ്കെടുക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് വൈകുന്നേരം മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിൽ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് പ്രതിനിധി സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച പഴയകാല പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.
Read Moreകോട്ടയത്ത് യൂത്തന്മാരുടെ അടി; സമ്മേളനം മരവിപ്പിച്ചു; മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി
കോട്ടയം: പ്രകടനത്തിനിടയില്‍ അടിയില്‍ കലാശിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു ശേഷം മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരും. അതുവരെ ഒരു പരിപാടിയും നടത്തേണ്ടന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ശനിയും ഞായറും കോട്ടയത്തു നടത്താനിരുന്ന ജില്ലാ സമ്മേളനമാണ് ശനിയാഴ്ച വൈകിട്ടു യുവജനറാലിയെത്തുടര്ന്നുള്ള പൊതുസമ്മേളനത്തിൽ അടിയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ട പ്രതിനിധി സമ്മേളനം വേണ്ടന്നു വച്ചു. പ്രതിനിധി സമ്മേളത്തിനായി 200 പേര്‍ക്കു ഭക്ഷണം ക്രമീകരിച്ചിരുന്നു. ഭക്ഷണം പിന്നീട് അനാഥാലയത്തില്‍ വിതരണം ചെയ്തു. ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ശനിയാഴ്ച വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. യുവജന റാലി സമാപനത്തിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എംപി പ്രസംഗിക്കുന്നതിനിടയില്‍…
Read Moreകൊച്ചി നഗരസഭ സമരത്തിനിടെ ആക്രമണം; നാല് പേർക്കെതിരേ വധശ്രമത്തിന് കേസ്;യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചി കോര്പറേഷന് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോര്പറേഷന് സെക്രട്ടറിയേയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതില്‍ ഒരു കോര്പറേഷന് ജീവനക്കാരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ബാബു അബ്ദുല്‍ ഖദീറിന്റെ പരാതിയിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍ വര്‍ഗീസാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. നഗരസഭ ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്, അന്യായമായി സംഘം ചേര്‍ന്നത്, മാര്‍ഗതടസമുണ്ടാക്കിയത് എന്നിവയുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പു നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജെസിനെ…
Read Moreജലപീരങ്കിക്കു മറുപടി വാട്ടർബലൂൺ ! വെള്ളക്കര വർധനയ്ക്കെതിരെ വാട്ടർ ബലൂണ്‍ എറിഞ്ഞ് യൂത്ത് കോൺഗ്രസ്; ജലപീരങ്കി പ്രയോഗിച്ച് പോലീസും
കോട്ടയം: വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്, ടോം കോര ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്ക്വയറില്‍ നിന്നും പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുമ്പിലെത്തിയത്. തുടര്‍ന്ന് പോലീസിനു നേരേ പ്രവര്‍ത്തകര്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൃതദേഹത്തിനും ശവപ്പെട്ടിക്കും മാത്രമേ ഇനി നികുതി ചുമത്താനുള്ളൂവെന്നും യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സുരക്ഷ വര്‍ധിപ്പിച്ചതായും തിരുവഞ്ചൂർ പരിഹസിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ സുരക്ഷയില്‍ നടന്നാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനിടയില്‍ നുഴഞ്ഞുകയറി പ്രതിഷേധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കെപിസിസി സെക്രട്ടറി പി.എ. സലിം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read Moreപന്തല്പണിക്കിടെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘സുനീഷ്’ അറസ്റ്റില്‍
പന്തല്‍ പണിക്കിടയില്‍ പതിനൊന്നു വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പയ്യന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലില് (കെ.സുനീഷ് (33) ആണ് അറസ്റ്റിലായത്. ഈ മാസം 22നായിരുന്നു സംഭവം. പീഡനത്തിനിരയായ വിവരം കുട്ടി വീട്ടില്‍ ചെന്നു മാതാപിതാക്കളോടു പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സുനീഷിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.
Read Moreഎകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസ് ! യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകയെയും പ്രതി ചേര്‍ത്തു…
എകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസില്‍ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി.നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന് സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. സുഹൈല്‍ ഷാജഹാന് വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7…
Read Moreയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണ് അടിച്ചു തകര്‍ത്ത് പോലീസ് ! കാഴ്ചയ്ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയെന്ന് വിവരം…
ഇടുക്കിയില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണു തകര്‍ന്നു. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണു തകര്‍ന്നത്. കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ബിലാല്‍ സമദിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവര്‍ക്കും പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റത്. എസ്.ഐ: നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ എന്നിവരെയും ആശുപത്രിയില്‍…
Read Moreമുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധം ! യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ട് ഇ പി ജയരാജന്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കയറിയത്. കണ്ണൂരില്‍ നിന്നും ഇരുവരും കയറിയപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. ആര്‍സിസിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യാത്രാ രേഖകളും കൃത്യമായിരുന്നതിനാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.
Read Moreഞങ്ങളുടെ മാര്‍ച്ച് ഞങ്ങള്‍ തന്നെ തടയുന്നതല്ലേ ഹീറോയിസം ! പൊന്‍കുന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് തടഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. നടന് ജോജു ജോര്‍ജിന് എതിരായ മുദ്രാവാക്യങ്ങളുമായി പൊന്‍കുന്നത്തൈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്്. വഴിതടഞ്ഞ് ഷൂട്ടിങ് നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ മാര്‍ച്ചിനെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. വഴിതടഞ്ഞുള്ള ചിത്രീകരണം ഇനി മേലില്‍ ഉണ്ടാവില്ലെന്ന് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് ഉറപ്പുലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുന്നു എന്നാണ് മാര്‍ച്ച് നടത്തിയവര്‍ പറയുന്നത്. ഉന്നത നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് നടത്തരുതെന്ന് നേതാക്കള്‍ പലവട്ടം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു എന്നും സൂചനയുണ്ട്.
Read More