തൃശൂർ: ഗീതാ ഗോപി എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പ്രവർത്തകരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിതായ അതിക്രമം തടയുന്ന നിയമമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നതെന്നു ചേർപ്പ് പോലീസ് അറിയിച്ചു. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎ കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം നടത്തി എംഎൽഎ പോയതിനു ശേഷം എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇവിടെ ചാണകവെള്ളം തളിച്ച് “ശുദ്ധിക്രിയ’ നടത്തുകയായിരുന്നു. എംഎൽഎ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ശുദ്ധിക്രിയ എന്ന പേരിൽ ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ഗീതാ ഗോപി പോലീസിൽ പരാതി നൽകിയിരുന്നു. ജാതീയമായി അധിക്ഷേപത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൃശൂരിലെ നാട്ടികയിൽനിന്നുള്ള സിപിഐയുടെ എംഎൽഎയാണ് ഗീത. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നടപടിയിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി…
Read MoreTag: youth congress murder
കാസര്‍ഗോഡ് കൊലപാതകത്തിന്റെ പേരില്‍ ആരും ഞങ്ങളെ ഉലത്താന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി എം. എം. മണി! യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനൊരുങ്ങി മുഖ്യമന്ത്രി
കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ ആരും ഞങ്ങളെ ഉലത്താന്‍ നോക്കേണ്ടന്നും വൈദ്യുതി മന്ത്രി എം.എം. മണി. കുമളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തില്‍ ബന്ധമുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്റ്റും തുടരുകയാണ്. കൊലപാതകത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയും അന്വേഷണം അതിന്റെ വഴിയെയും നടക്കുമെന്നും മണി വ്യക്തമാക്കി. റവന്യൂ മന്ത്രി സന്ദര്‍ശിച്ചത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് അയാളോട് ചോദിക്കാനായിരുന്നു പ്രതികരണം. ഇതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
Read More