മലയാളി ഗായകര്‍ പലപ്പോഴും അന്യഭാഷാ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മേരി ആവാസ് സുനോയിലൂടെ പ്രദീപ് സോമസുന്ദരനാണ് അന്യഭാഷാ റിയാലിറ്റി ഷോയില്‍ ജേതാവായ ആദ്യ ഗായകന്. ഇപ്പോള്‍ യുമ്ന അജിന് എന്ന മലപ്പുറംകാരിയും ഇതേ പാതയിലാണ്.സീ ടിവിയിലെ ‘സരിഗമപ ലിറ്റില്‍ ചാമ്പ്സ്, 2017ല്‍’ മത്സരാര്‍ഥിയായ മലയാളി പെണ്‍കുട്ടിയ്ക്കു ചാമ്പ്യനാകണമെങ്കില്‍ മലയാളികളുടെ പിന്തുണ വേണം. അതുല്യ സംഗീത സംവിധായകന് എ.ആര്. റഹ്മാനെ പോലും അമ്പരപ്പിച്ച യുമ്ന അജിന് എന്ന മലപ്പുറത്തുകാരി പെണ്‍കുട്ടിയാണ് ചാനിലന്റെ ജനപ്രിയ പരിപാടിയില്‍ ഡേഞ്ചര്‍ സോണില്‍ നില്‍ക്കുന്നത്. സംവിധായകന് നാദിര്‍ഷായാണ് യുമ്നയ്ക്കു വേണ്ടി മലയാളികളുടെ വോട്ടു തേടി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്. താന്‍ ടിവിയിലൂടെ മാത്രമേ യുമ്നയെ കണ്ടിട്ടുള്ളൂ എന്നും ഒരുപാട് കഴിവുള്ള ഈ ഗായിക ചാനലുകാരുടെ മാനദണ്ഡമായ എസ്എംഎസ് വോട്ടിങ്ങിലൂടെ പുറത്തു പോകരുതെന്ന് ആഗ്രഹം ഉള്ളതിനാലുമാണ് ഈ അഭ്യര്‍ഥന നടത്തുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.…
Read More