ഞാന്‍ വിവാഹിതനാണെങ്കില്‍, എന്റെ കുടുംബവുമായി വളരെ തിരക്കിലായിരിക്കും, പിന്നെ ആരാണ്‌ അമ്മയെ പരിപാലിക്കുക? കണ്ണു നിറയും ഈ കുറിപ്പ് വായിച്ചാല്‍…

മാതാപിതാക്കളെ മക്കള്‍ പെരുവഴിയില്‍ തള്ളുന്ന ഈ കെട്ട കാലത്ത് നന്മയുടെ വെളിച്ചം പകരുന്ന അപൂര്‍വം സംഭവങ്ങളെങ്കിലും നമ്മള്‍ കേള്‍ക്കാറുണ്ട്. സ്വന്തം അമ്മയെ പരിപാലിക്കുന്നതിനായി വിവാഹജീവിതം പോലും വേണ്ടെന്നു വച്ച യൂനിസ് എന്ന മനുഷ്യനാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അമ്മയെ കുളിപ്പിച്ചും വസ്ത്രം അലക്കിയും ഭക്ഷണം വാരികൊടുത്തും കൊച്ചുകുഞ്ഞിനെ പോലെ നോക്കുകയാണ് യൂനിസ്. ജനം പെണ്ണുങ്ങളുടെ ജോലി നോക്കുകയാണെന്ന് കളിയാക്കുന്നുണ്ടെന്നും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും യൂനിസ് പറയുന്നു. അമ്മയുടെ മുഖത്തെ സന്തോഷവും പുഞ്ചിരിക്കും വേണ്ടി എന്ത് പരിഹാസങ്ങളും ക്ഷമിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യൂനിസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം… എനിക്ക് 50 വയസ്സ് തികഞ്ഞിട്ടും, ഞാന്‍ ഇതുവരെ വിവാഹിതനായിട്ടില്ല, അതിനാല്‍ എല്ലാവരും എന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നു. അമ്മയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വിവാഹ ജീവിതം വേണ്ട എന്നുവെച്ചത്. എന്റെ അമ്മയോട് ഞാന്‍ കടപ്പെട്ടിരിക്കുന്ന കടം തിരിച്ചടയ്ക്കാന്‍…

Read More