മംഗളൂരു: യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ മറ്റൊരു യുവാവ് കൂടി കൊലചെയ്യപ്പെട്ടതോടെ ഒരിടവേളയ്ക്കു ശേഷം മംഗളൂരു നഗരം വീണ്ടും സംഘര്‍ഷങ്ങളുടെ മുള്‍മുനയിലായി. നഗരത്തിലെ നാല് പോലീസ് സ്റ്റേഷന് പരിധികളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗള്പേട്ട് സ്വദേശിയായ ഫാസില്‍ (30) ആണ് ഇന്നലെ വൈകുന്നേരത്തോടെ സൂറത്കല്ലിലെ റെഡിമെയ്ഡ് ഷോപ്പിനു മുന്നില്‍ വച്ച് അക്രമിസംഘത്തിന്റെ കുത്തേറ്റു മരിച്ചത്. മാസ്ക് ധരിച്ചെത്തിയ മൂന്നംഗസംഘമാണ് ഫാസിലിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഫാസില്‍. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്ന ആശങ്കയും പരന്നിട്ടുണ്ട്. നേരത്തേ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഇതുപോലെ പ്രചരിപ്പിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് ദക്ഷിണകന്നഡയിലും സമീപ ജില്ലകളിലും കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.…
Read More