കോവിഡ് കാലത്ത് ചലഞ്ചുകളില്‍ വ്യാപൃതരാണ് പല താരങ്ങളും. ഇങ്ങനെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുമ്പിലുമെത്തി ഒരു ചലഞ്ച്. വെല്ലുവിളിച്ചതാവട്ടെ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവ് യുവരാജ് സിംഗും. കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് എന്നാണ് ഇതിനു യുവരാജ് നല്‍കിയ പേര്. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ ചാലഞ്ച് ചെയ്തത്. സച്ചിനു പുറമെ രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവലെയും യുവി ചാലഞ്ച് ചെയ്തു. ബാറ്റിന്റെ അരിക് ഉപയോഗിച്ച് പന്ത് നിലത്തിടാതെ തട്ടുന്ന വിഡിയോ സഹിതമായിരുന്നു ഇത്. ‘വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, വീട്ടില്‍ത്തന്നെ ചെലവഴിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനും കഴിയുന്നത്ര അതേപടി തുടരാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹിറ്റ്മാന്‍ രോഹിത് ശര്‍മ, ടര്‍ബണേറ്റര്‍ ഹര്‍ഭജന്‍ സിങ് എന്നിവരെ…
Read More