കോവിഡിനൊപ്പം വെട്ടുകിളി ആക്രമണം കൂടിയായതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. ഈ പശ്ചാത്തലത്തില്‍ മുന്‍നടി സൈറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ വ്യാപകമായി വിമര്‍ശനം ഉയരുകയാണ്. വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സൈറയുടെ പ്രതികരണം. സൈറയുടെ അനവസരത്തിലുള്ള പ്രതികരണത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. വിമര്‍ശനം കനത്തതോടെ അക്കൗണ്ട് നീക്കം ചെയ്തതായാണ് ഇപ്പോള്‍ കാണുന്നത്.
Read MoreTag: ZAIRA WASIM
സൈറ വസിം സിനിമാ അഭിനയം നിര്‍ത്തുന്നു ! വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചുവെന്ന് ദംഗല്‍ താരം…
ബോളിവുഡ് താരം സൈറ വസിം സിനിമ അഭിനയം നിര്‍ത്തുന്നു. നിതീഷ് തിവാരി ഒരുക്കിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. ‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ കുറിപ്പില്‍ പറയുന്നു. ‘എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക്…
Read Moreഏറെനാളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നത്; പന്ത്രണ്ടാം വയസിലാണ് ആദ്യമായി അതു സംഭവിച്ചത്; ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി സൈറ വസിം
താന്‍ ഒരു വിഷാദരോഗിയാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദംഗല്‍ ഫെയിം സൈറ വസിം. വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും സൈറ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. വിഷാദരോഗിയായതോടെ തന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തതെന്നും സൈറ വസിം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ കുറിച്ചു. സൈറ വസീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഏറെ നാളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് തുറന്ന് പറയാനാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. വിഷാദത്തിനോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം അകറ്റി നിറുത്തി. ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമായിരിക്കാം. പക്ഷേ, ഞാന്‍ ആഗ്രഹിക്കാത്ത പല സാഹചര്യങ്ങളിലും അതെന്നെ കൊണ്ടെത്തിച്ചു. അഞ്ച് തരത്തിലുള്ള ആന്റി ഡിപ്രസന്റുകള്‍ ഞാന്‍ ദിവസവും…
Read More