പാകിസ്ഥാനില്‍ ആളുകള്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തെ പിന്തുണച്ച് വിവാദ ഇസ്ലാം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് നടത്തിയ പ്രസ്താവന വിവാദമാകുന്നു. പാകിസ്ഥാനിലെ ഖയ്ബര്‍ പഖ്തുന്‍ഖ്വയിലാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്ഷേത്രം തീ വച്ച് തകര്‍ത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായികിന്റെ വിവാദ പ്രസ്താവനയുമായുള്ള വീഡിയോ പുറത്തിറങ്ങിയത്. ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് വീഡിയോയില്‍ സര്‍ക്കീര്‍ നായിക് പറയുന്നു. പാകിസ്ഥാനിലെ കറക് ജില്ലയിലുള്ള ഖയ്ബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഡിസംബര്‍ 30നാണ് ക്ഷേത്രം തകര്‍ത്തത്. ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സംഘടനയുടെ റാലിക്ക് ശേഷം പ്രകോപനപരമായ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും അരങ്ങേറിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ ക്ഷേത്രം തീ വച്ച് നശിപ്പിക്കുകയായിരുന്നു. ക്ഷേത്ര മതിലും മേല്‍ക്കൂരയുമൊക്കെ…
Read MoreTag: zakir naik
ഹിന്ദുക്കള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ സക്കീര്‍ നായിക്കിനെതിരേ മലേഷ്യന്‍ പ്രധാനമന്ത്രി രംഗത്ത് ! നായിക്കിനെതിരേ മലേഷ്യന്‍ സര്‍ക്കാര്‍ സമന്‍സ് അയച്ചു…
ഹിന്ദുക്കള്‍ക്കും ചൈനീസുകാര്‍ക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഇസ്ലാം മത പ്രചാരകന്‍ സാക്കിര്‍ നായിക്കിനെതിരേ സമന്‍സ് അയച്ച് മലേഷ്യന്‍ സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് ശേഷം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് സാക്കിറിനെ രാജ്യത്തു നടക്കുന്ന ഒരു രാഷ്ട്രീയ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം വട്ടമാണ് സാക്കിര്‍ നായിക്കിനെതിരെ ഇത്തരത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ സമന്‍സ് അയക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയില്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെന്നും മലേഷ്യയിലെ പഴയ അതിഥികളായ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നും സാക്കിര്‍ നായിക്ക് നടത്തിയ വിവാദ പ്രസംഗത്തില്‍ പറയുന്നു. എന്നാല്‍ സക്കീര്‍ നായിക്ക് മലേഷ്യയില്‍ എത്തി വംശീയരാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ ഭീകരവാദത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക് മലേഷ്യയിലേക്ക് കടന്നത്. അഭയം നല്‍കിയ മലേഷ്യയില്‍ വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും…
Read More