ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുരുക്കി പാക് ചാരസുന്ദരിയെടുത്തത് രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ബ്രഹ്മോസ് അടക്കം ഇന്ത്യന്‍ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങള്‍. മേയ് മൂന്നിന് അറസ്റ്റിലായ ഡി.ആര്.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) ശാസ്ത്രജ്ഞന് പ്രദീപ് കുരുല്ക്കര്ക്കെതിരേ (59) മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് നല്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൂനെ യെര്‍വാദ ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍. ബ്രിട്ടനില്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വാട്ട്സ്ആപ്പിലാണ് ചാരസുന്ദരി കുരുല്‍ക്കറിനെ പരിചയപ്പെട്ടത്. സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടന്‍ കോഡുള്ള നമ്പരില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് കെണി ഒരുക്കി. 2022 ജൂണ്‍ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആര്.ഡി.ഒ 2023 ഫെബ്രുവരിയില്‍ സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. അപ്പോള്‍ മറ്റൊരു…
Read More