ഏറെ ആരാധകരുള്ള ബോളിവുഡ് താരങ്ങളിലൊരാളാണ് സറീന് ഖാന്. വീര്‍, ഹൗസ്ഫുള് 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. കത്രീന കൈഫുമായുള്ള മുഖ സാദൃശ്യവും താരത്തിന് ശ്രദ്ധ നേടിക്കൊടുത്തു.സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് മുമ്പ് ഒരിക്കല്‍ സറീന് ഖാന് രംഗത്ത് എത്തിയിരുന്നു. ലൈംഗിക താത്പര്യങ്ങള്‍ക്ക് വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആണ് നടി പറഞ്ഞത്. ഒരിക്കല്‍ ഒരു സംവിധായകന് നടിയോട് ഒരു ചുംബന രംഗവും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. കൂടാതെ അയാളുമായി ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചു ഞാനന്ന് ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു.…
Read MoreTag: zareen khan
ഷൂട്ടിംഗിനു മുമ്പ് സംവിധായകനൊപ്പം ചുംബന രംഗം റിഹേഴ്സല്‍ ചെയ്യണമെന്ന് ആവശ്യം ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…
ബോളിവുഡിനെ പിടിച്ചുലച്ച മീടു ക്യാമ്പെയ്ന് അടങ്ങിയെങ്കിലും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പല താരങ്ങളും ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. നടി സെറീന്ഖാനാണ് ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്സല്‍ നടത്തണമെന്ന് സംവിധായകന് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സെറീന് ഖാന് ആരോപിക്കുന്നത്.എന്നാല്‍ സിനിമയില്‍ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്റെ ആവശ്യം താന്‍ നിഷേധിച്ചെന്നും ചുംബനരംഗത്തിന് റിഹേഴ്സല്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും സെറീന് ഖാന് വെളിപ്പെടുത്തി. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമമായ ‘പിങ്ക് വില്ല’യോടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘പിന്നീട് ഒരിക്കല്‍ ഷൂട്ടിംഗിനിടെ സുഹൃത്തായ ഒരാള്‍ സുഹൃത് ബന്ധത്തിനപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്ന് അയാള്‍ വാഗ്ദാനം നല്കി. ഇപ്പോഴുള്ള അവസരങ്ങളില്‍ താന്‍ തൃപ്തയാണെന്ന് അന്ന് തന്നെ അയാള്‍ക്ക് മറുപടി നല്‍കിയെന്നും സെറീന്…
Read Moreതുണിയുരിഞ്ഞാല്‍ ആളുകള്‍ തീയറ്ററില്‍ കയറുമെന്ന ചിന്തയാണവര്‍ക്ക്;എല്ലാ സീനിലും ഞാന്‍ അല്പവസ്ത്രധാരിണിയായി നടക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്;നിര്‍മാതാവിനെതിരേ പൊട്ടിത്തെറിച്ച് സറീന് ഖാന്
ഗ്ലാമറിന്റെ അതിപ്രസരത്താലാണ് അക്സര്‍-2 ശ്രദ്ധേയമായത്. എന്നാല്‍ ചിത്രം പുറത്തു വന്നതിനു ശേഷം നായിക സറീന് ഖാന് അത്ര സന്തോഷത്തിലല്ല. സിനിമയില്‍ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ചുവെന്ന് സെറീന് പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് ബജാജ് രാജിനെതിരെ സറീന് ആഞ്ഞടിച്ചത്. ‘അക്സറിനായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ചപ്പോള്‍ തന്നെ അവര്‍ എന്നോട് പറഞ്ഞത് ഹേറ്റ് സ്റ്റോറി-3 പോലൊരു ചിത്രമല്ല അക്സര്‍ എന്നാണ്. പക്ഷേ സിനിമ തുടങ്ങിയപ്പോള്‍ അവരുടെ മട്ടുമാറി. എല്ലാ സീനിലും ഞാന്‍ അല്പവസ്ത്രധാരിണിയായി നടക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്തിനാണ് അവര്‍ ഇത്തരത്തില്‍ മസാല ചേര്‍ക്കുന്നത്? ഞാന്‍ തുണിയുരിഞ്ഞാല്‍ ജനങ്ങള്‍ തിയേറ്ററില്‍ കയറുമെന്ന് എനിക്ക് തോന്നുന്നില്ല. അവരുടെ ചിന്താഗതി എനിക്ക് വ്യക്തമാകുന്നില്ല. സ്വന്തം സിനിമയില്‍ വിശ്വാസം ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വരികയെന്നും സറീന് പറഞ്ഞു.
Read More