ചുരുളി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം. ചിത്രത്തിലെ തെറിവിളിയെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും സിനിമ സമ്മാനിക്കുന്ന ദൃശ്യനുഭവത്തെപ്പറ്റി ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഈ അവസരത്തില്‍ ചുരുളി വ്യത്യസ്ഥമായ അനുഭവം സമ്മാനിച്ചെന്ന് തുറന്നു പറയുകയാണ് നടി സീനത്ത്. ഒന്നോ രണ്ടോ തെറിയുടെ പേരില്‍ ചുരുളി കാണാതെ ഒഴിവാക്കുന്നത് വലിയ നഷ്ടമാണെന്നും സീനത്ത് പറയുന്നു. സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചവരാണ് ഏറ്റവും വലിയ തെറ്റു ചെയ്യുന്നവരെന്നും സീനത്ത് പറയുന്നു. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ‘ചുരുളി’യിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ‘ചുരുളി’യെ കാണാന്‍…
Read MoreTag: zeenath
ഒരാളെ കാണുമ്പോള്‍ അവരുടെ കുറ്റങ്ങള്‍ ആദ്യം കണ്ടെത്തുന്നവരാണ് മലയാളികള്‍ ! തെറ്റില്‍ വീണുപോകാന്‍ ആഗ്രഹിക്കാത്തവര്‍ക്കു സിനിമ സേഫ്സോണ്‍ തന്നെ; പിന്നെ നമ്മള് തെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും;വെട്ടിത്തുറന്ന് പറഞ്ഞ് സീനത്ത്
മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് സീനത്ത്. നാടകത്തിലൂടെയാണ് സീനത്ത് സിനിമയിലെത്തിയത്. മലയാളികള്‍ക്ക് ആളുകളെ അംഗീകരിക്കാന്‍ മടിയാണെന്ന് നടി പറയുന്നു. മലയാളികളുടെ മനോഭാവത്തെക്കുറിച്ച് സീനത്ത് പറയുന്നതിങ്ങനെ…നാടകമൊക്കെ ചെയ്യുന്ന സമയത്ത് കെ.ടി പറയുമായിരുന്നു, ഓഡിയന്‍സ് ശരിക്കും നമുക്ക് എതിരായിട്ടാണിരിക്കുന്നത്. നല്ലതാണെങ്കില്‍ മാത്രം അതിലേക്കവര്‍ അറിയാതെ വീണുപോകും. ഒരാളെ കാണുമ്പോള്‍ അവരുടെ കുറ്റങ്ങളാണ് മലയാളികള്‍ ആദ്യം കണ്ടെത്തുക. ഒരു പുതിയ സ്ഥലത്തു നമ്മള് സിനിമാക്കാര് പ്രത്യേകിച്ച് സ്ത്രീകള്‍ താമസിക്കാന്‍ എത്തിയാല്‍ ചിലര്‍ ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ എല്ലാ സൈറ്റിലും നോക്കുക എന്നാണ്. എന്തങ്കിലും കിട്ടിയാല്‍ നാടുമുഴുവന്‍ പറഞ്ഞു നടക്കാമല്ലോ. പിന്നെ നമ്മുടെ പ്രായം അറിയാനുള്ള വെപ്രാളം. എനിക്ക് ഇത്തരക്കാരെ ഇഷ്ടമല്ല. സിനിമാക്കാരെ കുറ്റം പറയാനും കുറ്റങ്ങള്‍ കണ്ടുപിടിക്കാനും ഇവര്‍ കഷ്ടപ്പെടും. എനിക്ക് സിനിമയ്ക്ക് പുറത്തുള്ള പലരുടേയും കഥകള്‍ അറിയാം. ഭര്ത്താക്കന്മാര് ഭാര്യമാരെ പറ്റിക്കുന്നതും ഭാര്യമാര്‍ ഭര്ത്താക്കന്മാരെ പറ്റിക്കുന്നതും. എല്ലാം കഴിഞ്ഞു അവര്‍…
Read Moreആഹാ സീനത്തിനായിരുന്നോ ഈ സംഗീതം; ഇതു കേട്ടതോടെ ചുറ്റുമുള്ളതൊന്നും ഒരു നിമിഷത്തേക്ക് കാണാന്‍ വയ്യായിരുന്നു; ലാലിന്റെ മകളുടെ കല്യാണ വിരുന്നിനു പോയ കഥ സീനത്ത് പറയുന്നതിങ്ങനെ…
മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായ സീനത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.സംവിധായകന് ലാലിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സീനത്തുമുണ്ടായിരുന്നു. അപ്പോഴുണ്ടായ ഒരു രസകരമായ അനുഭവമാണ് സീനത്ത് ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്. സീനത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇന്നലെ സംവിധായകന് ലാലിന്റെ മോളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.ഇങ്ങിനെയുള്ള അവസരത്തിലല്ലേ എല്ലവരെയും ഒരുമിച്ചു കാണു. പക്ഷെ ഹാളിലേക്കുള്ള എന്റെ എന്‍ട്രി അവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു .. എന്നെയും ..നിങ്ങള്‍ പലതും തീരുമാനിക്കാന്‍ വരട്ടെ.ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ആയിരുന്നു വിരുന്ന്. ഞാന്‍ കാറില്‍ നിന്നും ഇറങ്ങി.ഹോട്ടല്‍ മുഴുവന്‍ ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നല്ല സംഗീതം കേള്‍ക്കാം..ചുറ്റും ഒന്ന് കണ്ണോടിച്ചു. അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ ?ഇല്ല ആരേയും കാണുന്നില്ല.പെട്ടൊന്ന് റോസ് കളര്‍ ഫ്രോക്ക് ധരിച്ച ഒരു പെണ്‍കുട്ടി ഓടി വന്നു മാം വരൂ അവള് എന്നെ അകത്തേക്ക് ക്ഷണിച്ചു. കൈ മുന്നോട്ടു നീട്ടി…
Read More