പീറ്റർ ഏഴിമലകേരളത്തെ നടുക്കിയ ക്രൂരമായ മറ്റൊരു കൊലപാതകം കൂടി ചലച്ചിത്രമാകുന്നു. വിവാഹമോചനത്തിന് വഴിവെച്ച പ്രണയവും കാമുകനോടുള്ള പ്രതികാരത്തില്‍ അയാളെ താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിലെ അറിവുകള്‍ ഉപയോഗിച്ച് ക്രൂരമായി കൊലചെയ്ത് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമവും, ഇതിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പയ്യന്നൂരിലെ ഡോ. ഓമനയുടെ കഥയാണ് ചലച്ചിത്രമാകുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയായ ”കുറുപ്പി’ ന്റെ വിജയത്തിന് പിന്നാലെയാണ് 26 വര്‍ഷം മുമ്പുനടന്ന നാടിനെ നടുക്കിയ കൊലപാതകവും അതിലേക്ക് നയിച്ച പിന്നാമ്പുറകഥകളുമാണ് സിനിമയായി പ്രേക്ഷകരിലേക്കെത്തുന്നത്. മൈനത്തരുവിയും കുറുപ്പും പിന്നെ സീറോ ഡിഗ്രിയും1966 ജൂണ്‍ 16ന് പത്തംതിട്ട റാന്നി മാടത്തരുവിക്ക് സമീപം മറിയക്കുട്ടിയെന്ന നാല്പ്പത്തിമൂന്നുകാരി കൊലചെയ്യപ്പെട്ടിരുന്നു. ഈ കൊലപാതകത്തെ ആസ്പദമാക്കി പിന്നീട് മാടത്തരുവി, മൈനത്തരുവി എന്നീ പേരുകളില്‍ രണ്ടുസിനിമകള്‍ ഇറങ്ങി. ഇതില്‍ എറെ ശ്രദ്ധേയമായത് കുഞ്ചാക്കോ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച മൈനത്തരുവിയായിരുന്നു. ഇതിനുശേഷം പ്രമാദമായ പല കൊലപാതകങ്ങളുടേയും സംഭവങ്ങളുടേയും…
Read More