മുൻപ് രാജസ്ഥാനിൽ നൂറുകണക്കിനു ആളുകളെ സിക്ക വൈറസ് ബാധിച്ചിരുന്നു. കേരളത്തിലും ഇവൻ മുൻ വർഷങ്ങളിൽ എത്തിനോക്കിയിരുന്നു. ഇപ്പോൾ തലശേരിയിൽ സിക്ക വൈറസ് ബാധ കണ്ടെത്തി. നമുക്കു സ്വാതന്ത്ര്യം കിട്ടിയ കൊല്ലം ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിൽ കണ്ടെത്തിയതാണീ വൈറസിനെ. 21 വർഷത്തിനു ശേഷം 1968ൽ നൈജീരിയയിൽ മനുഷ്യരിലും ഈ രോഗം കണ്ടെത്തി. ബ്രസീലിൽ 2015 മെയ് വരെ 13 ലക്ഷം പേരെ ഈ രോഗം ബാധിച്ചുവെന്നാണു കണക്ക്. തത്ഫലമായി 4000 കുട്ടികൾക്ക് തലച്ചോറ് ചെറുതാകുന്ന അസുഖം (microcephaly) ബാധിച്ചു എന്നു പറയപ്പെടുന്നു. ഫ്ലേവി വൈറസ് കുടുമ്പത്തിൽ പെട്ട ഈ ആർ എൻ എ വൈറസ് കൊതുകു വഴിയാണു പകരുന്നത്. ഈഡിസ് കൊതുകാണു ഇവിടെയും പ്രശ്നക്കാരൻ. രോഗലക്ഷണങ്ങൾചെറിയ പനി, തലവേദന, ദേഹത്ത് തിണർപ്പുകൾ, കൺചുവപ്പ്, പേശീവേദന എന്നിവയാണു ലക്ഷണം. ഡങ്കി, ചിക്കുൻ ഗുനിയ, അഞ്ചാം പനി എന്നിവ…
Read MoreTag: zika
ലോകത്തെ ഭീതിയിലാഴ്ത്താന്‍ റിഫ്റ്റ് വാലി ഫീവര്‍ ! സിക്കയേക്കാള്‍ മാരകമെന്ന് ശാസ്ത്രലോകം; ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥശിശുവിനെ മാരകമായി ബാധിക്കും; രോഗം പകരുന്നത് ഇങ്ങനെ…
അതീവ അപകടകാരിയായ റിഫ്റ്റ് വാലി ഫീവറിനെതിരേ അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി വൈദ്യലോകം. സിക്ക വൈറസിനേക്കാള്‍ മാരകമായ ഈ വൈറസ് ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഫ്ളീബോ വൈറസാണ് രോഗം വ്യാപിപ്പിക്കുന്നത്. കൊതുകുകളില്‍ കൂടിയോ , അസുഖം ബാധിച്ച മൃഗങ്ങളില്‍ കൂടിയോ മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കാം. അണുവിമുക്തമാക്കാത്ത പാല്, മാംസം, വൈറസ് ബാധയുള്ള മൃഗങ്ങളുടെ കടി എന്നിവയും വൈറസിന്റെ വ്യാപിക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണ പനിയുടെ ലക്ഷണങ്ങളോടെ പ്രകടമാവുന്ന റിഫ്റ്റ് വാലി പനി വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തിയേക്കാം. റിഫ്റ്റ് വാലി പനി ബാധിക്കാനുള്ള സാധ്യത എല്ലാവര്‍ക്കുമുണ്ടെങ്കിലും ഗര്‍ഭിണികളെ ഇത് അതിമാരകമായി ബാധിക്കും. ചാപിള്ള, ജന്മവൈകല്യമുള്ള കുട്ടികള്‍ ഉണ്ടാവുന്നത് എന്നിവയൊക്കെ റിഫ്റ്റ് വാലി പനി ഗര്‍ഭിണികളെ ബാധിച്ചാല്‍ ഉണ്ടാവുന്ന സങ്കീര്‍ണതകളാണ്. രോഗം ബാധിച്ച എലികളുടെയും മനുഷ്യഭ്രൂണത്തിന്റെയും, സാമ്പിളുകളില്‍ നടത്തിയ പരീക്ഷത്തിന്റെ വിശദവിവരങ്ങള്‍ സയന്‍സ് അഡ്വാന്‍സ് ജേണലില്‍…
Read Moreഅമേരിക്കയില്‍ ഗൂഗിള്‍ തുറന്നു വിട്ടത് ദശലക്ഷക്കണക്കിന് കൊതുകുകളെ ; ഗൂഗിള്‍ നടപ്പിലാക്കുന്ന ജൈവയുദ്ധം ലോകത്തിനു പ്രതീക്ഷ പകരുന്നത്
കൊതുക് എന്നു കേട്ടാല്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുന്‍ഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്നാട്ടില്‍ വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങള്‍ക്കെല്ലാം കാരണം പെണ്‍കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകള്‍. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാന്‍ നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊതുകിനെ തുരത്താനുള്ള വിദ്യയുമായി ഗൂഗിള്‍ രംഗത്തെത്തുന്നത്. ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനു കീഴിലുള്ള ലൈഫ് സയന്‍സസ് വിഭാഗമായ ‘വെരിലി’യില്‍ നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകര്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയാണ്. എല്ലാം ആണ്‍കൊതുകുകളായിരുന്നു എന്നു മാത്രം. ഇവ മനുഷ്യനെ കടിക്കില്ല. മാത്രമല്ല തുറന്നുവിട്ട എല്ലാ കൊതുകുകളിലും വോല്‍ബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്.…
Read More