മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് കോവിഡ് ചികിത്സയ്ക്ക് സഹായകമാവുമെന്ന് വ്യാപകമായ പ്രചരണത്തെത്തുടര്‍ന്ന് ഈ മരുന്നിന് ആവശ്യക്കാരായി അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം രംഗത്തു വന്നിരുന്നു. ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 70 ശതമാനവും ഉണ്ടാക്കുന്നത് ഇന്ത്യന്‍ കമ്പനികളാകയാല് ലോകരാജ്യങ്ങളെല്ലാം ഈ മരുന്ന് വേണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും അതിന്‍പ്രകാരം ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മരുന്ന് കോവിഡിന് ഫലപ്രദമാണെന്നു തെളിയിക്കാന്‍ ഗവേഷണങ്ങള്‍ക്കൊന്നും സാധിക്കാതെ വന്നതോടെ ഇന്ത്യയില്‍ നിന്നു മരുന്ന് വാങ്ങിയവരെല്ലാം നിരാശരായി. എന്നാല്‍ അവര്‍ക്ക് ആശ്വാസകരമാവുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹൈഡ്രോക്സി ക്ലോറോക്വിന് സിങ്കുമായി സംയോജിപ്പിക്കുന്നതുകൊറോണ വൈറസ് രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ആന്റിബയോട്ടിക് അസിട്രോമിസൈനിനൊപ്പം ഹൈഡ്രോക്സി ക്ലോറോക്വിന് കഴിക്കുന്നത് രോഗിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും മരിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഗവേഷകര്‍ കണ്ടെത്തി. അമേരിക്കയില്‍ മാര്‍ച്ച് രണ്ടിനും ഏപ്രില്‍ ഏഴിനും ഇടയില്‍ ആശുപത്രിയില്‍…
Read More