വീര്‍പ്പുമുട്ടിക്കഴിഞ്ഞ നാളുകള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ച ആര്യയുടെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ജീവന്റെ ജീവനായ വളര്‍ത്തുനായ സൈറ. ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആല്ഡ്രിന് സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റില്‍നിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തും. യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ ഹസ്കി നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ. ദേവികുളം ലാക്കാട് സ്വദേശികളായ ആല്ഡ്രിന്-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു. നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോള്‍ തന്നോടൊപ്പം…
Read More