അച്ഛന് അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്. സൈക്കിളിലുള്ള കുട്ടിയുടെ ഭക്ഷണ ഡെലിവറി വീഡിയോ വൈറലായതോടെ പയ്യനെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് സൊമാറ്റോ കമ്പനി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു സ്കൂള്‍ കുട്ടി കൊണ്ടുവരുന്നതാണ് വിഡിയോയില്‍ ഉള്ളത്. അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണ്. പുലര്‍ച്ചെ സ്കൂളില്‍ പോകുമെന്നും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ജോലി ചെയ്യുമെന്നും കുട്ടി പറയുന്നുണ്ട്. വൈകുന്നേരം ആറു മുതല്‍ 11 വരെ സ്കൂള്‍ കുട്ടി ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു. സൈക്കിളിലാണ് ഈ സ്കൂള്‍ വിദ്യാര്‍ത്ഥി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. രാഹുല്‍ മിത്തല്‍ എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്സ് പിടിച്ച് നില്ക്കുന്ന വീഡിയോയ്ക്കൊപ്പം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു’…
Read MoreTag: zomato
ഭക്ഷണം കൊടുക്കാനെത്തി; വീട്ടിലെ നായക്കുട്ടിയുമായി സൊമാറ്റോ ഡെലിവറി ബോയി ‘മുങ്ങി’ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ബോയ് വീട്ടില്‍ പറന്നെത്തി ! പക്ഷെ തിരികെ പോയത് വീട്ടിലെ നായ്ക്കുട്ടിയെയും അടിച്ചെടുത്ത്…
ലഭിക്കുന്ന ഓര്‍ഡര്‍ എത്രയും വേഗം ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതാണ് ഡെലിവറി ബോയിമാരുടെ ചുമതല. എന്നാല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ് ഭക്ഷണം എത്തിച്ചു നല്‍കിയിട്ട് തിരികെ പോയത് വീട്ടുകാരുടെ ഓമനയായ നായ്ക്കുട്ടിയെയും കൊണ്ടാണ്. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടി ഡോട്ടുവിനെയാണ് സൊമാറ്റോക്കാരന്‍ അടിച്ചോണ്ടു പോയത്. തിളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അുസരിച്ച് കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുകയായിരുന്നു ഡോട്ടു. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്കി. വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്സിനോട് ഡോട്ടുവിനെക്കുറിച്ച് തെരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി വിവരം ലഭിച്ചത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ്…
Read Moreബീഫും പോർക്കും ഡെലിവറി ചെയ്യാൻ പറ്റില്ല’.. സൊമാറ്റോ ഭക്ഷണവിതരണക്കാർ സമരത്തിലേക്ക്; മതവികാരം വൃണപ്പെടുത്തുന്ന കമ്പനിയുടെ രീതികളെക്കുറിച്ച് ഭക്ഷണ വിതരണക്കാർ പറയുന്നതിങ്ങനെ…
കോൽക്കത്ത: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ വീണ്ടും വിവാദത്തിൽ. തിങ്കളാഴ്ച മുതൽ കോൽക്കത്തയിൽ സൊമാറ്റോ ഭക്ഷണവിതരണ ജീവനക്കാർ സമരം തുടങ്ങുന്നതാണ് പുതിയ വാർത്ത. കന്പനി തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതായി ആരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പെരുന്നാൾ ആഘോഷം നടക്കാനിരിക്കെയാണ് ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാനാവില്ലെന്ന നിലപാടുമായി ഭക്ഷണവിതരണക്കാർ രംഗത്തെത്തിയത്. അടുത്തിടെ ചില മുസ്ലിം റസ്റ്ററന്റുകളും സൊമാറ്റോയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചിരുന്നു. എന്നാൽ ഹിന്ദു മതത്തില്‍പ്പെട്ട വിതരണക്കാര്‍ അവിടെനിന്നുള്ള ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചു. ഇതിനു പിന്നാലെ മുസ്ലിം തൊഴിലാളികളോട് പന്നിയിറച്ചി വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. ഇതിനെയും ഞങ്ങൾ എതിർത്തു. കന്പനിയുടെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ടെന്നും സമൂഹത്തിലെ സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കന്പനിയുടെ നീക്കമെന്നും ജീവനക്കാർ പറഞ്ഞു. ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഭക്ഷണ വിതരണത്തിനെത്തുന്നതെന്നും അവർ വ്യക്തമാക്കി. അടുത്തിടെ ഡെലിവറി ബോയ് അഹിന്ദുവായതിനാൽ…
Read Moreവരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറിനിന്നിട്ട് മഴ തോരുമ്പോള്‍ വന്നാല്‍ മതിയെന്ന് വാലറ്റിനോടു പറയൂ ! സൊമാറ്റോ കസ്റ്റമര്‍ കെയറും യുവതിയും തമ്മിലുള്ള ചാറ്റ് വൈറലാകുന്നു…
ഇപ്പോള്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ കാലമാണ്. സൊമാറ്റോ,സ്വിഗ്ഗി,ഊബര്‍ ഈറ്റ്സ് തുടങ്ങിയ നിരവധി ഫുഡ് ആപ്പുകളാണ് ഭക്ഷണം വീടിന്റെ വാതില്ക്കല് എത്തിക്കുന്നത്. നിരവധി ആളുകള്‍ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ ജോലി ചെയ്യുന്നുമുണ്ട്. എന്നാല്‍ ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഡെലിവറി ബോയ്സിനെ പിന്നീട് ഓര്‍ക്കാറു പോലുമില്ല. അതിന്റെ ആവശ്യമില്ലെന്നതാണ് വസ്തുത. വെയിലിലും മഴയിലുമെല്ലാം അവര്‍ ഭക്ഷണവുമായി പറന്നെത്തും. എന്നാല്‍ ഇതിനിടയില്‍ മനസില്‍ തൊടുന്ന ഒരു ചെറിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൊമാറ്റോ കസ്റ്റമര്‍ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പില്‍ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമര്‍ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോള്‍ ഭക്ഷണം കൊണ്ടു…
Read More