ആരാധകരേ ശാന്തരാകുവിന്‍ ! ജയില്‍ മോചിതയായതിനു പിന്നാലെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി ‘സോംബി ആഞ്ജലീന ജോളി’

ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളിയെപ്പോലെ ആകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയതിനേത്തുടര്‍ന്ന് വിരൂപയായെന്ന് സോഷ്യല്‍ മീഡിയ പരിതപിച്ച യുവതി തന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി രംഗത്ത്. സഹര്‍ തബര്‍ എന്ന ഇറാന്‍ സ്വദേശിയാണ് തന്റെ മുഖം വെളിപ്പെടുത്തിയത്. ‘സോംബി ആഞ്ജലീന ജോളി’ എന്നായിരുന്നു സഹര്‍ അറിയപ്പെട്ടിരുന്നത്. ചെറിയ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും കമ്പ്യൂട്ടര്‍ എഫക്ട്‌സിന്റെയും ഫോട്ടോഷോപ്പിന്റെയും ഫലമാണ് ചിത്രങ്ങളെന്ന് യുവതി വ്യക്തമാക്കി. മതനിന്ദയും അഴിമതിയുമാരോപിച്ച് 2019 ഒക്ടോബറില്‍ സഹറിനെ പത്തു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 19-ാം വയസ്സില്‍ ജയില്‍വാസത്തിനു ശിക്ഷിക്കപ്പെട്ട സഹറിനെ പുറത്തു കൊണ്ടുവരുന്നതിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണങ്ങളും നടന്നു. പിന്നീട് മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ശിക്ഷ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ജയില്‍ മോചിതയാക്കുകയായിരുന്നു. തുടര്‍ന്ന് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രസിദ്ധയാകാന്‍ വേണ്ടി ചെയ്തതാണെന്നും അമ്മ പിന്തിരിപ്പിച്ചെങ്കിലും…

Read More