അക്വേറിയത്തില്‍ നിന്ന് പുറത്തുചാടുന്ന ഭീമന് കടല്‍ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്പെയിനിലെ മല്ലോര്‍ക്കയിലെ മറൈന്‍ലാന്‍ഡ് എന്ന അക്വേറിയത്തിലാണ് സംഭവം. ഏകദേശം 330 പൗണ്ട് ഭാരമുള്ള കടല്സിംഹമാണ് പുറത്തുചാടിയത്. കടല്‍സിംഹം അക്വേറിയത്തിന് മുകളില്‍ എത്തി പുറത്തേക്കു ചാടാന്‍ നോക്കുകയായിരുന്നു. ഈ സമയത്ത് അവിടെ ഓടിയെത്തിയ ജീവനക്കാരിയായ പെണ്‍കുട്ടി അതിനെ വെള്ളത്തിലേക്ക് തള്ളിയിടാനും നോക്കി. പക്ഷേ, കടല്‍സിംഹം അവളുടെ ദേഹത്ത് ചാടിവീഴുകയായിരുന്നു. പെണ്‍കുട്ടി തറയില്‍ മലര്‍ന്നടിച്ചു വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. അമിതഭാരം ദേഹത്ത് വീണിട്ടും അവള് അത്ഭുതകരമായി എഴുന്നേല്ക്കുകയും കടല്‍സിംഹത്തെ തലോടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
Read MoreTag: zoo
കടല്‍പ്പക്ഷികളെ തുരത്തിയോടിക്കാനുള്ള ജോലിയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കാം ! ജോലിയുടെ രീതികള്‍ ഇങ്ങനെ…
ഇംഗ്ലണ്ടിലേക്ക് ജോലിയ്ക്കായി ഒഴുകുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ജോലി കാംക്ഷിക്കുന്നവര്‍ക്ക് പുതിയൊരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലുള്ള ബ്ലാക്ക്പൂള്‍ സൂവില്‍ വളരെ വ്യത്യസ്ത്യമായ ഒരു ജോലിയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൃഗശാലയില്‍ ശല്യമുണ്ടാക്കുന്ന കടല്‍പ്പക്ഷികളെ തുരത്തിയോടിക്കുക എന്നതാണ് ജോലി. വെറുതെ കൈ കൊട്ടി ഓടിക്കുന്ന പരിപാടിയല്ല, മറിച്ച് പക്ഷിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള കോസ്റ്റ്യും അണിഞ്ഞ് ഭയപ്പെടുത്തി വേണം പക്ഷികളെ ഓടിക്കാന്‍. ഈ ജോലിയുടെ എക്സൈറ്റിങ് ഫാക്ടറും അതുതന്നെയാണ്.
Read Moreകള്ള ഹിമാറേ ഇവിടെ വാടാ…പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലില്‍ പിടിച്ചുവലിച്ച് ഒറാങ്ങുട്ടാന്‍; ഭയപ്പെടുത്തുന്ന വീഡിയോ…
മൃഗശാലയിലെത്തുന്നവരുടെ മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ വെയ്ക്കാറുണ്ട്. എന്നാല്‍ പലരും ഇത് പാലിക്കാറില്ലെന്നതാണ് വാസ്തവം. മൃഗങ്ങളെ കാണുന്ന ആവേശത്തില്‍ അവയെ തൊടാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല്‍ അവ അടങ്ങിയിരിക്കില്ല. പലപ്പോഴും പല അപകടങ്ങള്‍ക്കും അത് കാരണമാകുകയും ചെയ്യും.അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മൃഗശാലയിലെത്തിയ ഒരു സന്ദര്‍ശകന്റെ ടീ ഷര്‍ട്ടില്‍ ഒറാങ്ങുട്ടാന്‍ പിടിച്ച് വലിക്കുന്നതാണ് ഇത്. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയില്‍ നിന്നുള്ള ദൃശ്യമാണിത്. ഒറാങ്ങുട്ടാന്റെ തൊട്ടടുത്തേക്ക് സന്ദര്ശകന് ചെല്ലുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് കൈകള്‍ കൊണ്ട് ഇയാള്‍ കുരങ്ങനെ എന്തൊക്കെയോ കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്ദര്‍ശകന്റെ സാന്നിധ്യം ഇഷ്ടപ്പെടാഞ്ഞ കുരങ്ങന് കൈ നീട്ടി അയാളുടെ ടീ ഷര്‍ട്ട് പിടിച്ചു വലിച്ചു. ബലമായി പിടിച്ച് അടുപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്ന മനുഷ്യനെ സഹായിക്കാന്‍ മറ്റൊരു സന്ദര്ശകന് സമീപിക്കുമ്പോള്‍ അയാളെക്കൂടി പിടികൂടാനായി കുരങ്ങന്റെ ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ ആദ്യം പിടികൂടിയ സന്ദര്‍ശകന്റെ…
Read Moreചാടെടാ മോനേ…മാമന് ഒന്നും ചെയ്യില്ല ! കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ പ്രതീക്ഷയോടെ നോക്കി സിംഹം; വീഡിയോ…
സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര് എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.
Read Moreമൃഗശാലയില്‍ കൂട് തകര്‍ത്ത് പുറത്തേക്ക് പാഞ്ഞ് കാണ്ടാമൃഗം ! പിന്നീട് സംഭവിച്ചത്…
മൃഗശാലയുമായി ബന്ധപ്പെട്ട് നിരവധി കൗതുകവാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. കൂടിനകത്ത് കിടക്കുന്ന മൃഗങ്ങള്‍ ഒരേസമയം കൗതുകവും, ഭയവും ഉണര്‍ത്തുന്നതാണ്. സിംഹം,കടുവ മുതലായ മൃഗങ്ങളുടെ കൂടിനടുത്ത് എപ്പോഴും കാഴ്ചക്കാര്‍ നിറഞ്ഞിരിക്കുന്നും. എന്നാല്‍ എങ്ങാനും ഇവ കൂടു പൊളിച്ച് വെളിയില്‍ ചാടിയാല്‍ എന്താവും അവസ്ഥ. യുഎസിലെ ഒമാഹയിലെ ഹെന്റി ഡോര്‍ലി മൃഗശാലയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമാണ് അരങ്ങേറിയത്. കൂട്ടിനകത്തായിരുന്നു 5,000 പൗണ്ട് ഭാരമുള്ള കാണ്ടാമൃഗം അതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയതോടെ സന്ദര്‍ശകര്‍ ഭയന്ന് ജീവനും കൊണ്ട് ഓടി ഒളിച്ചു. ആളുകളോട് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ മൃഗശാല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ജോന്തു എന്ന ഇന്ത്യന്‍ കാണ്ടാമൃഗമാണ് അതിന്റെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പക്ഷിനിരീക്ഷണത്തിന് പിന്നിലുള്ള പാതയില്‍ എത്തിയത്. തുടര്‍ന്ന് സന്ദര്‍ശകരെയും, ജീവനക്കാരെയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ, മൃഗശാലയിലേക്കുള്ള എല്ലാ പ്രവേശന പോയിന്റുകളും അടച്ചു.…
Read Moreമൃഗശാലയില്‍ കോവിഡ് ബാധിച്ച് ‘വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ മരിച്ചു’!മരണകാരണം കണ്ടെത്തിയത് പോസ്റ്റ്മോര്‍ട്ടത്തില്‍…
കോവിഡ് ബാധിച്ച് കടുവക്കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ മൃഗശാലയില്‍ കഴിഞ്ഞ മാസം ചത്ത രണ്ട് വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നുവെന്നാണ് വിവരം.ലഹോറിലെ മൃഗശാലയില്‍ കഴിഞ്ഞ ജനുവരി 30-നാണ് 11 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ചത്തത്. പാന്‍ലൂക്കോപീനിയ വൈറസ് ബാധ എന്നാണ് മൃഗശാല അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കോവിഡാണെന്ന് കണ്ടെത്തുകയായിരുന്നു. കടുവ കുഞ്ഞുങ്ങളുടെ ശ്വസകോശങ്ങള്‍ കടുത്ത അണുബാധയെത്തുടര്‍ന്ന് നശിച്ചിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് മൃഗശാലയിലെ ജീവനക്കാരില്‍ കോവിഡ് പരിശോധന നടത്തി. കടുവക്കുഞ്ഞുങ്ങളെ പരിപാലിച്ച ഒരാള്‍ക്കടക്കം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണ് വെള്ളക്കടുവകള്‍. ലോകത്ത് 200ല്‍ താഴെ മാത്രമാണ് വെള്ളക്കടുവകളുടെ എണ്ണം.
Read Moreഅമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ പകര്‍ന്നത് മൃഗശാല ജീവനക്കാര്‍ ? പുതിയ വിവരങ്ങള്‍ ആശങ്കാജനകം…
കോവിഡ് അതിരൂക്ഷമായ അമേരിക്കയിലെ മൃഗശാലയിലെ മൃഗശാലയിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുകയാണ്. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവയ്ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ആദ്യം മറ്റ് മൂന്ന് കടുവകള്‍ക്കും ആഫ്രിക്കന്‍ പുലികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ ഇതുവരെ 48000ത്തോളം ആളുകളാണ് മരിച്ചത് രോഗബാധിതരുടെ എണ്ണം എട്ടരലക്ഷമായി.
Read Moreഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്‍; ചിത്രങ്ങള്‍ ലോകത്തെ കരയിപ്പിക്കുന്നു…
ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്‍. കൂടിനുള്ളില്‍ ഒന്നു എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്‍. സുഡാന്റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്‍ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര്‍ അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന്‍ പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക്…
Read Moreകണ്ണില്ലാത്ത ക്രൂരത ! മൃഗശാലയില്‍ എത്തിയ സന്ദര്‍ശകരുടെ കല്ലു കൊണ്ടുള്ള ഏറില്‍ ഒരു കങ്കാരു ചത്തു; മറ്റൊരു കങ്കാരു ഗുരുതരാവസ്ഥയില്‍…
ബീജിങ്: മനുഷ്യന് പലപ്പോഴും മൃഗങ്ങളേക്കാള്‍ ക്രൂരന്മാരാകാറുണ്ട് എന്നു പറയാറുണ്ട്. യഥാര്‍ഥത്തില്‍ ആ പ്രയോഗം തന്നെ ഒരു ക്ലീഷെയാണ്. കാരണം മനുഷ്യന്റെ അത്ര ക്രൂരന്മാരാകാന് മൃഗങ്ങള്‍ക്ക് കഴിയില്ലെന്നതു തന്നെ. ഇത്തരത്തില്‍ മനുഷ്യരുടെ നിഷ്ഠൂരതയുടെ ഒരു വാര്‍ത്തയാണ് ചൈനയില്‍ നിന്നു പുറത്തു വരുന്നത്. ഫ്യൂജിയാന്‍ പ്രവിശ്യയിലെ ഫുസോവു മൃഗശാലയിലെ 12 വയസുള്ള കങ്കാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.കല്ലേറില്‍ കാലിനും കിഡ്നിക്കും ഗുരുതരമായി പരുക്കേറ്റാണ് കങ്കാരു മരിച്ചത്. കഴിഞ്ഞ മാസമാണ് കങ്കാരുവിന് ദാരുണാന്ത്യം ഉണ്ടായതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തിന് ശേഷം മറ്റൊരു കങ്കാരുവിനേയും സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. വലത് കാലിന് പരുക്കേറ്റ കങ്കാരുവിന് മൃഗശാലാ അധികൃതര്‍ ചികിത്സ നല്കി. ഉറങ്ങിക്കിടക്കുന്ന കങ്കാരുക്കളെ ഉണര്‍ത്താനാണ് സന്ദര്‍ശകര്‍ കല്ലെറിയുന്നത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് അനുവദിച്ച പ്രദേശങ്ങളില്‍ നിന്നും കല്ലുകള്‍ നീക്കം ചെയ്യുകയും സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമീപങ്ങളില്‍…
Read More