ബാങ്കോക്ക്: തംലുവാഗ് ഗുഹയിലെ അന്ധകാര, ചതിക്കുഴിയിൽനിന്നു സാഹസികമായി രക്ഷപ്പെട്ട് പുറംലോകത്തെത്തിയ വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 10 കുട്ടികൾ സന്യാസ വിദ്യാർഥികളായി വ്രതമെടുത്തു. ഗുഹയിൽനിന്നു രക്ഷിച്ച രക്ഷാപ്രവർത്തകരോടുള്ള ആദരസൂചകമായാണിത്.
ഗുഹയ്ക്കുള്ളിൽ കുടുങ്ങിയവരിൽ അദുൽ സാമോൺ എന്ന വിദ്യാർഥി ക്രിസ്തുമത വിശ്വാസിയായതിനാൽ വ്രതമെടുത്തിട്ടില്ല.
വൻ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാർ നന്ദിപ്രകാശനത്തിനായി സന്യാസം സീകരിക്കുന്നതു തായ്ലൻഡ് സംസ്കാരത്തിന്റെ ഭാഗമാണ്. നേരത്തെ, രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുങ്ങൽ വിദഗ്ധൻ സമാൻ ഗുണാനുവേണ്ടി കുട്ടികൾ സന്യാസികളാകുമെന്നു തീരുമാനിച്ചതായി കോച്ച് അക്കെ സ്ഥിരീകരിച്ചിരുന്നു.