ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റണിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സ്വാതിക് സായ് രാജ്-ചിരാഗ് ഷെട്ടി സംഖ്യത്തിന് കിരീടം.
ചൈനയുടെ ചെൻ ബോ യംഗ്-ല്യു യി കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 21-15. ഇന്ത്യൻ സംഖ്യത്തിന്റെ ഈ സീസണിലെ രണ്ടാം കിരീടമായിരുന്നു ഇന്നലെ നേടിയത്. മാർച്ചിൽ നടന്ന ഫ്രഞ്ച് ഓപ്പണിലും ഇവർ വിജയികളായിരുന്നു.