ഹിറ്റ്‌ലര്‍ എന്ന് കുട്ടിക്ക് പേരിട്ടാല്‍ എങ്ങനെയിരിക്കും? സെയ്ഫ് – കരീന ദമ്പതികളുടെ മകന്റെ പേരുകാരനായ തൈമൂര്‍ ആരായിരുന്നു?

ploy

കരീന കപൂര്‍- സെയ്ഫ് അലിഖാന്‍ ദമ്പതികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമമെന്നോണം താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. അവര്‍ തന്നെ കണ്ടെത്തി കാത്തുവച്ചിരുന്ന പേരും അവര്‍ കുഞ്ഞിനിട്ടു. നല്ല ഘനഗാംഭീര്യമുളള ഒരു കിടിലന്‍ പേര്. തൈമൂര്‍ അലിഖാന്‍ പട്ടൗഡി.

സ്വഭാവസവിശേഷതകള്‍കൊണ്ടും ഭരണരീതികള്‍ക്കൊണ്ടും ഹിറ്റ്‌ലറിന്റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള ആളായിരുന്നു തൈമൂര്‍. ജ്യൂവിഷ് വര്‍ഗത്തില്‍പ്പെട്ട ആരെങ്കിലും കുട്ടിയ്ക്ക് ഹിറ്റലര്‍ എന്ന് പേരിടാന്‍ സാധ്യതയുണ്ടോ? എന്നാല്‍ ഇതിന് സമാനമായ ഒരു സാഹസത്തിനാണ് താരദമ്പതികള്‍ മുതിര്‍ന്നത്. ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൂട്ടക്കൊലയ്ക്ക് വിധേയനാക്കിയ തുര്‍ക്കിഷ് ഭരണാധികാരിയായിരുന്നു തൈമൂര്‍. ഇത്തരത്തില്‍ ഇന്ത്യയുടെ ശത്രുവായിത്തീര്‍ന്ന ഒരു വ്യക്തിയുടെ പേരാണ് താരദമ്പതികള്‍ കുഞ്ഞിനിട്ടിരിക്കുന്നത്.

തുര്‍ക്കിഷ് ഭരണാധികാരിയായിരുന്ന തൈമൂര്‍ എഡി 1398-99 കാലഘട്ടത്തില്‍ ഇന്ത്യയെ ആക്രമിച്ചു. അദ്ദേഹത്തിന്റെ തത്ത്വസംഹിത പ്രകാരം ഇസ്ലാം മതം സ്വീകരിക്കാത്തവരെയെല്ലാം തടവിലടയ്ക്കുകയും, പീഢിപ്പിക്കുകയും കൊല്ലുകയും പിന്നീട് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഒരു ലക്ഷത്തോളം ഹിന്ദുക്കളെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്നതാണ് അദ്ദേഹം ചെയ്തതില്‍ വച്ച് ഏറ്റവും ക്രൂരമായ പ്രവൃത്തിയായി കണക്കാക്കുന്നത്. ഇത്തരത്തില്‍ മരിച്ചവരുടെ തല വെട്ടി നഗര മധ്യത്തില്‍ കെട്ടി തൂക്കുകയും ശവശരീരങ്ങള്‍ കഴുകന്മാര്‍ക്ക് ഭക്ഷണമാക്കുകയും ചെയ്തിരുന്നു. സ്വന്തം മാതാപിതാക്കളെയും തൈമൂര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഇതിനൊക്കെ പുറമേ  ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ ഒരിക്കല്‍ പ്രയോഗിച്ച മിസൈലിന് അവരിട്ട പേര് തൈമൂര്‍ എന്നായിരുന്നു എന്നു കൂടി ഓര്‍ക്കണം. നടി അമൃത സിംഗുമായുള്ള സെയ്ഫിന്റെ ആദ്യ വിവാഹം മുസ്ലിം ആചാരപ്രകാരമായിരുന്നു. സിക്ക് മത വിശ്വാസിയായിരുന്ന അമൃതയെ മതം മാറ്റിയതിന് ശേഷമാണ് വിവാഹം നടത്തിയത്. കരീനയെയും മതം മാറ്റിയതിന് ശേഷമാണ് വിവാഹം ചെയ്തതെന്ന വാര്‍ത്ത സെയ്ഫ് നിഷേധിച്ചിരുന്നു. ഏതായാലും താരദമ്പതികളുടെ കുട്ടിയുടെ പേര് കേട്ട് ആളുകള്‍ തരിച്ചിരിക്കുകയാണ്.

Related posts