തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുത മന്ത്രി എം.എം. മണി രംഗത്ത്. വിവരാവകാശ കണക്കിൽ ടയറിന്റെ എണ്ണം മാത്രമാണ് പറയുന്നത്. എത്ര ദൂരം വണ്ടി ഓടിയെന്ന് പറയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തുതവണയായി 34 ടയറാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ മാറ്റിയതെന്ന രേഖ പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരേ വിമർശനം ഉയർന്നത്. കാള പെറ്റെന്ന് ഘോഷിക്കുന്നവർ, കൈയിലെ കയറുമായി ഇങ്ങോട്ടു വരണ്ടെന്ന് പറഞ്ഞാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.