താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ മണിപ്പൂരി വിദ്യാര്‍ഥികളെ തടഞ്ഞതായി ആരോപണം; സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

taj6000താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം
. പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചതെന്നും ആരോപണമുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന്  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇംഫാലിലെ സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വിദേശികളാണെന്നു പറഞ്ഞാണ് തങ്ങളെ തടഞ്ഞതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പൗരത്വം തെളിയിക്കുന്ന രേഖകള്‍ തങ്ങളോടു ചോദിച്ചെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

താജ്മഹലില്‍ വിദേശികള്‍ക്ക് 1000 രൂപയും സ്വദേശികള്‍ക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്. കുറഞ്ഞനിരക്കിലെ ടിക്കറ്റ് ലഭിക്കാനുള്ള വിദ്യാര്‍ഥികളുടെ അടവാണിതെന്നാണ് ഗാര്‍ഡുകള്‍ കരുതിയത്. ഇവര്‍ ഐഡി കാര്‍ഡുകള്‍ കാണിച്ചെങ്കിലും ഗാര്‍ഡുകള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇതിനേത്തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും ആധാര്‍ കാര്‍ഡു കാണിച്ചവര്‍ക്കു മാത്രമാണ് പ്രവേശനം നല്‍കിയിയതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Related posts