തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നുവെന്ന് ബിജെപി എംപി വിനയ് കത്യാര്‍ പറഞ്ഞത് മാസങ്ങള്‍ക്കു മുമ്പാണ്. തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നുറപ്പിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കത്യാര്‍.
താജ്മഹല്‍ ഉടന്‍ താജ്മന്ദിര്‍ ആയി ഉയര്‍ത്തുമെന്നാണ് വിനയ് കത്യാര്‍ പറയുന്നത്. ‘താജും തേജും തമ്മില്‍ വലിയ വ്യത്യാസമില്ല. താജ് മഹോത്സവത്തെ തേജ് മഹോത്സവമെന്നും വിളിക്കാം. തേജ്മന്ദിറിനെ മുഗള്‍ രാജാക്കന്മാര്‍ പിടിച്ചടക്കിയതാണ്. താജ്മഹലിനെ ഉടന്‍ തേജ്മന്ദിറാക്കാന്‍ വേണ്ടത് ചെയ്യും. കത്യാര്‍ പറഞ്ഞു. താജ് മഹോത്സവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 18ന് താജ് മഹോത്സവം തുടങ്ങാനിരിക്കെയാണ് വിവാദ പ്രസ്താവന. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് താജ് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
Taj Mahal is not the one that existed during the time of Aurangzeb. It was our temple, says Vinay Katiyar, BJP MP #TajHatePolitics pic.twitter.com/bhYNziFy2Y
— TIMES NOW (@TimesNow) February 5, 2018