ന്യൂഡൽഹി: താജ്മഹൽ സന്ദർശിക്കാനെത്തിയ ചെക്ക് റിപ്പബ്ലിക് യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ. മൂന്നിനാണു സംഭവം നടന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അനുവാദമില്ലാതെ സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസ് സ്റ്റേഷനിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു.