തന്റെ പ്രണയിനിക്കായ് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച പ്രണയ സൗധമാണ് താജ്മഹൽ. എക്കാലത്തും മരണമില്ലാത്തതാണ് പ്രണയം. എല്ലാ പ്രണയിതാക്കൾക്കും എന്നുമൊരു വികാരം തന്നെയാണ് ഈ ലോകാത്ഭുതം.
ഇപ്പോഴിതാ ജർമൻ ടിക്ടോക്കറായ നോയൽ റോബിൻസൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്. വെള്ള പൈജാമയ്ക്കൊപ്പം മെറൂൺ കുർത്ത ധരിച്ച് താജ്മഹലിന്റെ മുൻപിൽ നിന്ന് കുൽദീപ് മനക്കിന്റെ “ജിന്ദ് കാധ് കേ” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് നോയലിന്റെ ഡാൻസ്.
‘ഒരു രാജകുമാരനെ പോലെ തോന്നുന്നു’ എന്ന കുറിപ്പോടെയാണ് നോയൽ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. താങ്കൾ തീർച്ചയായും ഇന്ത്യൻ സംസ്കാരത്തെ മാനിക്കുന്നുണ്ട്. അത് താങ്കൾ ധരിച്ച വേഷത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.