ആഗ്ര: ലോകാദ്ഭുതമായ താജ്മഹലിനു സുരക്ഷ വർധിപ്പിച്ചു. ശിവസേന അകത്തു കയറി പൂജ നടത്തുമെന്ന് ഭീഷണി മുഴക്കിയതോടെ താജ്മഹലിന്റെ സുരക്ഷ വർധിപ്പിച്ചത്. സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലിൽ പൂജ നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാൽ സംരക്ഷിത സ്മാരകമായ ഇവിടെ ഏത് തരത്തിലുള്ള പൂജ നടത്തുന്നതും വലിയ കുറ്റകൃത്യമാണ്.
ജൂലൈ പതിനേഴിനാണ് ശിവസേനയുടെ ആഗ്ര പ്രസിഡന്റ് വീണു ലവാനിയ തിങ്കളാഴ്ചകളിൽ താജ്മഹലിന്റെ ഉൾവശത്തുള്ള മോസ്കിനുള്ളിൽ ആരതി നടത്തുമെന്നും പോലീസ് തടയാൻ ശ്രമിക്കരുതെന്നും പ്രഖ്യാപിച്ചത്.
താജ്മഹൽ ഒരു മ്യൂസിയം അല്ലെന്നും തേജോ മഹാലയ എന്ന ശിവ ക്ഷേത്രം ആണെന്നുമായിരുന്നു ശിവസേന നേതാവിന്റെ വാദം.