
ന്യൂഡൽഹി: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ താജ്മഹൽ ഉൾപ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങൾ എല്ലാം അടച്ചു. ഈ മാസം 31 വരെയാണ് അടച്ചത്.
രാജ്യത്ത് സ്കൂളുകളും സിനിമ തീയറ്ററുകളും കൊറോണ വ്യാപിക്കുന്നതിനെ തുടർന്നു അടച്ചിരുന്നു. അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 114 ആയി.
രാജ്യത്ത് ഇതുവരെ രണ്ടു പേരാണ് കൊറോണ വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ലോകത്താകമാനം 7,007 പേരാണ് ഇതുവരെ മരിച്ചത്. 1,75,536 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർ മരിക്കുന്നത്. 2158 പേർ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 145 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തു.