കോട്ടയം: യാത്രക്കാര്‍ക്കും ടൗണിലെത്തുന്നവര്‍ക്കും സൗകര്യപ്രദമായി നാഗമ്പടത്ത് നെഹ്റു സ്റ്റേഡിയത്തിനു സമീപമായി ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം തുടങ്ങുന്നു. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് ടേക്ക് എ ബ്രേക്കിന്റെ പ്രവര്‍ത്തനം.
കെട്ടിടനിർമാണം കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനവും ഉദ്ഘാടനവും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. ശുചിമുറികളും വിശ്രമകേന്ദ്രവുമാണ് ടേക്ക് എ ബ്രേക്കിലുള്ളത്.
പൂര്‍ണമായും ഇന്‍സിനറേറ്റര്‍ ശുചിമുറികളാണുള്ളത്. ഭിന്നശേഷി സൗഹൃദ റാംപ് സൗകര്യങ്ങളുമുണ്ട്. കഫ്റ്റീരിയ വിഭാഗവും മുലയൂട്ടുന്നതിനുള്ള കേന്ദ്രവും പ്രത്യേകമായി സജ്ജീകരച്ചിട്ടുണ്ട്. 35 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
കുടുംബശ്രീക്കാണു നടത്തിപ്പ് ചുമതല. പരാതിയും അഭിപ്രായവും റേറ്റിംഗും നടത്താന്‍ ക്യൂ ആര് കോഡ് സംവിധാനവുമുണ്ട്. നാളെ വൈകിട്ട് നാലിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.