അ​ഫ്ഗാ​ൻ പൂ​ർ​ണ​മാ​യും “ഭീ​ക​ര’ താ​ലി​ബാ​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ; പാക് സൈന്യത്തിന്‍റെ സഹായത്തോടെ പഞ്ച്ശീർ താഴ്വരും കീഴടക്കി

 

കാ​ബൂ​ൾ: ക​ന​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ഫ്ഗാ​നി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ പ​ഞ്ച്ശീ​ർ താ​ഴ്‌​വ​ര​യും താ​ലി​ബാ​ൻ കീ​ഴ​ട​ക്കി. ഇ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ പൂ​ർ​ണ​മാ​യും താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. പാക് സൈന്യത്തിന്‍റെ സഹായത്തോടെയാണ് പഞ്ച്ശീർ കഴിടക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ച​ര്‍​ച്ച​യാ​വാ​മെ​ന്ന വ​ട​ക്ക​ന്‍ സ​ഖ്യ​നേ​താ​വ് അ​ഹ​മ്മ​ദ് മ​സൂ​ദി​ന്‍റെ വാ​ഗ്ദാ​ന​വും താ​ലി​ബാ​ന്‍ ത​ള്ളി. രാ​ജ്യം ഒ​ന്നി​ച്ച​താ​യും പ​ഞ്ച്ശീ​റി​ലെ ജ​ന​ങ്ങ​ളെ വേ​ര്‍​തി​രി​ച്ച് കാ​ണി​ല്ലെ​ന്നും താ​ലി​ബാ​ന്‍ സാം​സ്കാ​രി​ക വി​ഭാ​ഗം ഉ​പ​മേ​ധാ​വി അ​ഹ​മ്മ​ദു​ല്ല വാ​സി​ക് പ​റ​ഞ്ഞു.

താ​ലി​ബാ​നു വ​ഴ​ങ്ങാ​ത്ത ഏ​ക പ്ര​വി​ശ്യ​യാ​യി​രു​ന്നു പ​ഞ്ച്ശീ​ർ. ഗോ​ത്ര​നേ​താ​വ് അ​ഹ​മ്മ​ദ് മ​സൂ​ദാ​ണ് താ​ലി​ബാ​ൻ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ല്കി​യി​രു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പോ​രാ​ട്ട​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​ടെ, പ​ഞ്ച്ശീ​ർ കീ​ഴ​ട​ക്കി​യെ​ന്ന പ്ര​ച​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ അ​നു​കൂ​ലി​ക​ൾ വി​ജ​യാ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 41 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ​ത്തു​ട​ർ​ന്ന് പോ​രാ​ളി​ക​ൾ ആ​കാ​ശ​ത്തേ​ക്കു വെ​ടി​വ​യ്ക്ക​രു​തെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് നി​ർ​ദേ​ശം ന​ല്കി.

Related posts

Leave a Comment